video
play-sharp-fill

ചർമ്മം കൂടുതൽ തിളക്കമുള്ളതാകണോ!!! മാതളത്തിന്‍റെ തൊലി ഉപയോഗിച്ച് വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…

ചർമ്മം കൂടുതൽ തിളക്കമുള്ളതാകണോ!!! മാതളത്തിന്‍റെ തൊലി ഉപയോഗിച്ച് വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…

Spread the love

സ്വന്തം ലേഖകൻ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം. ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാനും മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മാതള പഴം പോലെ തന്നെ ഗുണങ്ങൾ ഉള്ളതാണ് മാതളത്തിന്റെ തൊലിയും. കോശങ്ങളുടെ വളർച്ചയ്ക്കും ചർമ്മത്തിലെ കൊളാജന്റെ തകർച്ചയ്ക്കും മാതളത്തിന്‍റെ തൊലി സഹായിക്കും. മാതളനാരങ്ങയ്ക്കും അതിന്‍റെ തൊലിക്കും ആന്‍‌റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. മുഖത്തെചുളിവുകൾ, മുഖക്കുരു, കറുത്ത പാടുകള്‍ എന്നിവ അകറ്റാന്‍ മാതളം സഹായിക്കും.

മാതളത്തിൽ തൊലികൾ വെയിലത്ത് ഉണക്കി പൊടിച്ചെടുക്കണം. ശേഷം ഒരു ടീസ്പൂണ്‍ മാതളത്തിൽ തൊലി പൊടിച്ചതും ഒരു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും, കറുത്ത പാടുകളും, കരുവാളിപ്പും കുറയ്ക്കാനും, ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ടേബിൾസ്പൂൺ മാതളനാരങ്ങ തൊലി പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ കടലമാവ്, രണ്ട് ടേബിൾസ്പൂൺ പാൽ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക.

മൂന്ന് ടേബിൾസ്പൂൺ മാതളനാരങ്ങ തൊലി പൊടിച്ചതിലേയ്ക്ക്, ഒരു ടേബിൾസ്പൂൺ നാരങ്ങ നീര്, 2 ടീസ്പൂൺ റോസ് വാട്ടർ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഈ പാക്ക് സഹായിക്കും.

മാതളനാരങ്ങ വിത്തുകൾ പൊടിച്ചതിലേയ്ക്ക ഒരു ടീസ്പൂൺ തേൻ ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. മുഖം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.