video
play-sharp-fill
മത്തായിയുടെ മരണം; അന്വേഷണം അവസാന ഘട്ടത്തിൽ;വനപാലകരുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം; മത്തായി മരിച്ച് എട്ട് ദിവസം പിന്നിട്ടിട്ടും മൃതദേഹം സംസ്കരിക്കാതെ ബന്ധുക്കൾ

മത്തായിയുടെ മരണം; അന്വേഷണം അവസാന ഘട്ടത്തിൽ;വനപാലകരുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം; മത്തായി മരിച്ച് എട്ട് ദിവസം പിന്നിട്ടിട്ടും മൃതദേഹം സംസ്കരിക്കാതെ ബന്ധുക്കൾ

സ്വന്തം ലേഖകൻ

പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ അന്വേഷണം അവസാന ഘട്ടത്തിലേക്ക്. അന്വേഷണ സംഘം ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് വരികയാണ്. വനപാലകരുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മൊബൈൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയായാൽ നരഹത്യയ്ക്ക് കേസടുക്കും. മത്തായിയുടെ സുഹൃത്തായ അരുൺ നൽകിയ മൊഴി കളവാണെന്നുംന്നും പൊലീസ് പറഞ്ഞു.

വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ കിണറ്റിൽ വീണ് മരിച്ച മത്തായിയുടെ മൃതദേഹം എട്ടാം ദിവസവും സംസ്‌കരിച്ചില്ല. ആരോപണ വിധേയരായ മുഴുവൻ ഉദ്യോഗസ്ഥരെയും സസ്‌പെഡ് ചെയ്യാതെ സംസ്‌ക്കരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കുടുംബം. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുള്ള ഗുരുനാഥൻമൺ, കരികുളം ഫോറസ്റ്റ് സ്റ്റേഷനുകളിലെത്തി അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ഈ സ്റ്റേഷനുകളിലെ ചില ഉദ്യോഗസ്ഥർ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ജിഡി തിരുത്താൻ സഹായിച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ഗുരുനാഥൻ മണ്ണിലെ ഉദ്യോഗസ്ഥരാണ് ജിഡി രജിസ്റ്റർ ചെയ്തത്. മാത്രമല്ല, മത്തായിയുടെ മരണത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. മത്തായി മരിച്ച ദിവസം രാത്രിയോടുകൂടി ചിറ്റാർ പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ സിവിൽ ഡ്രസിൽ എത്തി ജിഡി രജിസ്റ്റർ ഇവിടെ നിന്ന് കൊണ്ട് പോകുകയുമായിരുന്നു. ഒരു സ്റ്റേഷനിലെ ജിഡി രജിസ്റ്റർ പുറത്ത് പോകരുതെന്ന് കർശന നിർദേശമുള്ള സാഹചര്യത്തിലാണ് ജിഡി കൈമാറ്റം ചെയ്തത്.

അതേസമയം സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. വനം വകുപ്പ് മേധാവിയോട് ഇതുസംബന്ധിച്ച അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.