മറ്റത്തൂരിലെ കൂട്ടക്കൂറുമാറ്റത്തില്‍ അന്ത്യശാസനവുമായി തൃശൂർ ഡിസിസി പ്രസിഡൻ്റ്: ഇന്ന് വൈകുന്നേരത്തിനുള്ളില്‍ എട്ട് അംഗങ്ങളും രാജിവച്ചില്ലെങ്കില്‍ അയോഗ്യരാക്കും എന്ന് മുന്നറിയിപ്പ് നല്‍കി.

Spread the love

തൃശൂർ: മറ്റത്തൂരിലെ കൂട്ടക്കൂറുമാറ്റത്തില്‍ അന്ത്യശാസനവുമായി തൃശൂർ ഡിസിസി പ്രസിഡൻ്റ്. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ എട്ട് അംഗങ്ങളും രാജിവച്ചില്ലെങ്കില്‍ അയോഗ്യരാക്കും എന്ന് ജോസഫ് ടാജറ്റ് മുന്നറിയിപ്പ് നല്‍കി.

video
play-sharp-fill

രാജിവച്ച്‌ പരസ്യമായി തെറ്റ് ഏറ്റുപറഞ്ഞാല്‍ മാത്രമേ അയോഗ്യരാക്കാനുള്ള നടപടിയില്‍ നിന്ന് പിന്നോട്ട് പോകൂ എന്നും ടാജറ്റ് പറഞ്ഞു.

മറ്റത്തൂർ പഞ്ചായത്തില്‍ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൻ്റെ എട്ട് വാർഡ് മെമ്ബർമാർ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. വിമതരെ പാർട്ടിയില്‍ തിരിച്ചെടുത്തതിന് പിന്നാലെയാണ് നിലവിലെ വാർഡ് മെമ്ബർമാരുടെ രാജി സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ കോണ്‍ഗ്രസ് വിമതയായി ജയിച്ച ടെസിയെ മുന്നില്‍ നിർത്തി ഭരണം പിടിക്കാനുള്ള ശ്രമത്തിലായിരുന്നു കോണ്‍ഗ്രസ്. മറ്റത്തൂരില്‍ എല്‍ഡിഎഫ് പത്ത് വാർഡിലും യുഡിഎഫ് എട്ടിലും രണ്ടിടത്ത് കോണ്‍ഗ്രസ് വിമതരും വിജയിച്ചിരുന്നു.