‘മട്ടാഞ്ചേരി മാഫിയ’യുമായി മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും; ഒപ്പം ആസിഫ് അലിയും നെസ്ലിനും; ചിത്രത്തിൻ്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

Spread the love

കൊച്ചി: ഉണ്ട എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി മാഫിയയുടെ ടൈറ്റില്‍ പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുകയാണ്.

video
play-sharp-fill

മമ്മൂക്കയോടൊപ്പം ആസിഫ് അലി,നസിലിൻ എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മലയാള സിനിമയില്‍ തീപ്പൊരി പ്രതീക്ഷകള്‍ ഉയർത്തുന്ന ഗാങ്സ്റ്റർ ആക്ഷൻ – കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ഈ ചിത്രം, മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറില്‍ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രം ആയിരിക്കും.

യുവതാരങ്ങളുമായുള്ള കൂട്ടുകെട്ട് പ്രേക്ഷക ആവേശം ഇരട്ടിയാക്കുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് യുവ സംവിധായകനായ ഖാലിദ് റഹ്മാൻ ആണ്. വ്യത്യസ്തമായ ശൈലിയിലും അവതരണത്തിലും ശ്രദ്ധേയനായ ഖാലിദ് റഹ്മാൻ ഉണ്ടയ്ക്കുശേഷം മമ്മൂക്കയെ നായകനാക്കി ഒരുക്കുന്ന രണ്ടാമത്തെ മമ്മൂക്ക ചിത്രമാണിത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖാലിദ് റഹ്മാന്റെ ആലപ്പുഴ ജിംഖാനയും, തല്ലുമാലയും , അനുരാഗ കരിക്കിൻ വെള്ളവും ഏറെ ശ്രദ്ധേയ ചിത്രമായിരുന്നു. മട്ടാഞ്ചേരി മാഫിയയിലൂടെ പുതുമയാർന്നതും മാസ് എലമെന്റുകള്‍ നിറഞ്ഞതുമായ ഒരു സിനിമാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.