തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിൽ ഓലച്ചമയം കൊണ്ട് വിസ്മയം ഒരുക്കി എൻജിനിയറിംഗ് കോളേജിലെ ട്രേഡ് ഇൻസ്ട്രക്ടർ ; കരവിരുതിൽ വിരിഞ്ഞ മഹാദേവനും ശിവലിംഗ രൂപവുമെല്ലാം ഭക്തർക്ക് വിസ്മയക്കാഴ്ചയായി

Spread the love

മാന്നാർ: തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിൽ ഓലച്ചമയം കൊണ്ട് വിസ്മയം ഒരുക്കിയിരിക്കുകയാണ് കുളഞ്ഞിക്കാരാഴ്മ പുത്തൻപുരയ്ക്കൽ തെക്കേതിൽ അമ്പതുകാരനായ കെ രാജൻ. കുരുത്തോലയും പച്ച ഓലയും ചേർത്ത് രാജന്റെ കരവിരുതിൽ വിരിഞ്ഞ മഹാദേവനും ശിവലിംഗ രൂപവുമെല്ലാം തൃക്കുരട്ടിയിലെത്തുന്ന ഭക്തർക്ക് വിസ്മയക്കാഴ്ചയായി മാറി. രാജനോടൊപ്പം സഹോദരൻ കെ രമേശൻ, സിനിമയിൽ കലാ സംവിധാനം ഒരുക്കുന്ന ബൈജി എരുമേലി, സന്തോഷ് ശ്രീരാഗം, ജയൻ തോട്ടപ്പള്ളി എന്നിവർ ചേർന്നാണ് ഓലച്ചമയങ്ങൾ ഒരുക്കിയിട്ടുള്ളത്.

video
play-sharp-fill

ചെങ്ങന്നൂരിൽ നടന്ന ദേശീയ സരസ് മേളയുടെ ഉദ്ഘാടനത്തിന് മോഹൻലാൽ ഭദ്രദീപം തെളിയിച്ചത് രാജൻ കുരുത്തോലയിൽ ഒരുക്കിയ വിളക്കിൽ ആയിരുന്നു. കുരട്ടിക്കാട് പാട്ടമ്പലത്തിലെ അൻപൊലി അരീപ്പറ മഹോത്സവത്തിന്റെ സമാപന ദിവസം ക്ഷേത്രത്തിന്റെ ശ്രീകോവിൽ ഉൾപ്പെടെ ഓലച്ചമയത്താൽ അലങ്കരിച്ച രാജന്റെയും ടീമിന്റെയും കരവിരുത് ഏറെ ശ്രദ്ധ നേടിയിരുന്നു.

ആറന്മുള എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ ട്രേഡ് ഇൻസ്ട്രക്ടറായി ജോലിചെയ്യുന്ന രാജൻ ഒഴിവ് വേളകളിലാണ് ഓലച്ചമയത്തിന്റെ പണികളിൽ ഏർപ്പെടുന്നത്. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരിയാണ് ഭാര്യ. കോട്ടയം സിഎംഎസ് കോളേജിലെ ഭൗതിക ശാസ്ത്രം രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി അനന്തലക്ഷ്മി മകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group