
കോഴിക്കോട്: നാദാപുരം ഇരിങ്ങണ്ണൂരില്‍ വീട് കുത്തിത്തുറന്ന് വൻ മോഷണം. വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഏകദേശം 12 പവൻ സ്വർണ്ണവും പണവും കവർന്നു. കുഴങ്ങാലില് കുഞ്ഞിരാമന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടുകാർ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാൻ പോയ സമയത്താണ് മോഷണം നടന്നത്.
വീട്ടുകാർ പുറത്തുപോയി, തിരികെ എത്തിയപ്പോള്‍ വീട്ടിന്റെ മുകളിലെ ഭാഗത്തെ വാതില്‍ തുറന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുകളിലെ നില വഴിയാണ് കള്ളൻ അകത്ത് കടന്നത്. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പ് നടത്തി. സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചു വരുകയാണ്.
പൊലീസ് പ്രതികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് ആറു മണിക്കാണ് കുടുംബം വീട് പൂട്ടി, ക്ഷേത്രത്തില്‍ പോയത്. രാത്രി ഒൻപത് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.



