play-sharp-fill
കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; മട്ടാഞ്ചേരിയില്‍ നിന്നും 493 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; മട്ടാഞ്ചേരിയില്‍ നിന്നും 493 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കൊച്ചി: സംസ്ഥാനത്ത് നടക്കുന്ന മയക്കുമരുന്ന് വേട്ടയിൽ ദിനംപ്രതി നിരവധി അറസ്റ്റുകൾ രേഖപ്പെടുത്തുന്നു. മട്ടാഞ്ചേരിയില്‍ നിന്നും 493 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ .

കൂവപ്പാടം സ്വദേശി ശ്രീനിഷിനെ മട്ടാഞ്ചേരി എസിപി രവീന്ദ്രനാഥിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പശ്ചിമ കൊച്ചിയിലും നഗരത്തിലും ഇയാള്‍ വ്യാപകമായി ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത ലഹരിമരുന്നിന് ലക്ഷങ്ങള്‍ വില വരും. ഇയാളുടെ വാഹനം തടഞ്ഞു പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്. ഇയാളില്‍ നിന്ന് 20,000 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലഹരി ഇടപാടിലെ പ്രമുഖനാണ് ശ്രീനിഷെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് പെട്രോളിംഗിനിടെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് വെള്ള കവറിലാക്കിയ എംഡിഎംഎ കണ്ടെടുത്തത്. രണ്ടു ഗ്രാം പായ്ക്കറ്റുകളിലാക്കി പശ്ചിമകൊച്ചിയില്‍ ഇയാള്‍ വിതരണം നടത്തിവരികയായിരുന്നു. ഇയാള്‍ക്ക് ലഹരിമരുന്ന് ലഭിക്കുന്നത് എവിടെ നിന്നാണ് എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കൊച്ചിയില്‍ ലഹരി ഉപയോഗവും കൊലപാതകവും തുടര്‍ക്കഥയായതോടെയാണ് നഗരത്തില്‍ പൊലീസ് പരിശോധന ശക്തമാക്കി. കൊച്ചി ന​ഗരത്തിലെ വിവിധ ഇടങ്ങളിൽ നിന്നായി ലഹരിയുമായി പത്തു പേരെ പിടികൂടി. ഷാഡോ പൊലീസിന്റെ പരിശോധനയിൽ 41 പേരും പിടിയിലായിട്ടുണ്ട്.