
കേരള സര്‍വകലാശാല ആസ്ഥാനത്ത് സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്ലാദത്തിനിടെ വൻ സംഘര്‍ഷം; കെഎസ്‍യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടി; സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി ചാര്‍ജിൽ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു; സര്‍വകലാശാലയ്ക്ക് മുന്നിൽ റോഡ് ഉപരോധിച്ചും പ്രതിഷേധം
തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് വൻ സംഘര്‍ഷം. സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്ലാദത്തിനിടെ കെഎസ്‍യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പൊലീസ് ലാത്തി ചാര്‍ജിൽ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു.
പാളയത്ത് റോഡിലേക്ക് അടക്കം സംഘര്‍ഷം വ്യാപിച്ചതോടെ ഗതാഗത തടസമുണ്ടായി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ക്യാമ്പസിനുള്ളിൽ നിന്ന് പുറത്തേക്കും തിരിച്ചും വിദ്യാര്‍ത്ഥികള്‍ തമ്മിൽ കല്ലേറുണ്ടായി. പൊലീസ് ലാത്തിചാര്‍ജിൽ കെഎസ്‍യു പ്രവര്‍ത്തകര്‍ക്കടക്കം പരിക്കേറ്റു. സെനറ്റ് തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് ഇരുവിഭാഗവും തമ്മിൽ സംഘര്‍ഷമുണ്ടായത്.
കഴിഞ്ഞ സെനറ്റ് തെരഞ്ഞെടുപ്പിലും സംഘര്‍ഷമുണ്ടായിരുന്നു. കഴിഞ്ഞ സെനറ്റ് തെരെഞ്ഞെടുപ്പിലും സംഘർഷം ഉണ്ടായിരുന്നു. പുറത്ത് സംഘര്‍ഷം നടക്കുന്നതിനിടയിലും അകത്ത് വോട്ടെണ്ണൽ തുടരുകയാണ്. യൂണിയൻ ജനറൽ സീറ്റായ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ആമിന ബ്രോഷ് ആണ് ജയിച്ചത്. ഏഴു ജനറൽ സീറ്റിൽ ആറ് എണ്ണം എസ്‍എഫ്ഐ ജയിച്ചപ്പോള്‍ വൈസ് ചെയര്‍പേഴ്സണ്‍ സീറ്റ് കെഎസ്‍യു നേടി. സെനറ്റിലെ സ്റ്റുഡന്‍റ്സ് കൗൺസിൽ സീറ്റുകളിലെ വോട്ടെണ്ണുന്നത്തിനിടെയാണ് സംഘർഷമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം പാളയത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പാളയത്തെ സര്‍വകലാശാല ആസ്ഥാനത്ത് നിന്നും ആരംഭിച്ച സംഘര്‍ഷം എംഎൽഎ ഹോസ്റ്റലിന്‍റെ മുന്നിലേക്ക് വ്യാപിച്ചു. സംഘര്‍ഷത്തിനിടെ കെഎസ്‍യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും പരസ്പരം കല്ലെറിഞ്ഞു. സെനറ്റ് തെരഞ്ഞെടുപ്പിൽ ഇരുകൂട്ടരും വിജയാഹ്ലാദം നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. സര്‍വകലാശാലയ്ക്ക് മുന്നിൽ റോഡ് ഉപരോധിച്ചുകൊണ്ടാണ് ഇപ്പോള്‍ പ്രതിഷേധം.