
ദില്ലി: മാസപ്പടി കേസിൽ സിഎംആർഎല്ലിന്‍റെ ഹർജിയിൽ ദില്ലി ഹൈക്കോടതി വിശദവാദം കേൾക്കും.
അടുത്തമാസം 16 മുതൽ കേസിൽ വാദം കേൾക്കാൻ കോടതി തീയതി നിശ്ചയിച്ചു. തുടർ ദിവസങ്ങളിലും വാദം തുടരാനാണ് തീരുമാനം.
കേസ് പരിഗണനയ്ക്ക് എത്തിയിട്ടും പലക്കുറിയും മാറിപ്പോകുന്ന സാഹചര്യമാണെന്നും ഇതിനാൽ വാദം വേഗം കേട്ട് തീരുമാനം എടുക്കണമെന്ന് എസ്എഫ്ഐഒ ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കാര്യം സിഎംആർഎല്ലിന്‍റെ അഭിഭാഷകരും അംഗീകരിച്ചു. തുടർന്നാണ് പുതിയ തീയതി തീരുമാനിച്ചത്.
ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് ഗിരീഷ് കട്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്‍റെ ബെഞ്ച് വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് നിർദ്ദേശിച്ചിരുന്നു.
നിലവിലെ ഹർജിയിൽ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടർനടപടിപാടില്ലെന്നാണ് ദില്ലി ഹൈക്കോടതി നിർദ്ദേശിച്ചത്.
ഇതിനിടയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത് മനപൂർവ്വം ഉണ്ടായ വീഴ്ചയല്ലെന്ന് എസ്എഫ്ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസ്റ്റര്‍ ജനറൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു