video
play-sharp-fill

ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ മസാജിനെത്തിയ യുവാവ് പീഡിപ്പിച്ചത് ജീവനക്കാരിയെ; എല്ലാം കണ്ട് കൂട്ടുനിന്നത് സ്ഥാപന നടത്തിപ്പുകാരനും; യുവതിയുടെ പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ

ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ മസാജിനെത്തിയ യുവാവ് പീഡിപ്പിച്ചത് ജീവനക്കാരിയെ; എല്ലാം കണ്ട് കൂട്ടുനിന്നത് സ്ഥാപന നടത്തിപ്പുകാരനും; യുവതിയുടെ പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

മലപ്പുറം: ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ മസാജിനെത്തി ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍.

താനൂര്‍ പുതിയ കടപ്പുറം സ്വദേശി കടവണ്ടിപുരക്കല്‍ ഫര്‍ഹാബ്(35) കൂട്ടുനിന്ന സ്ഥാപന നടത്തിപ്പുകാരന്‍ കൊപ്പം സ്വദേശി കുന്നക്കാട്ടില്‍ കുമാരന്‍(54) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് സ്ഥാപനത്തിലെത്തിയ പ്രതി ചികിത്സാ മുറിയില്‍ വെച്ച്‌ ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവം നടന്ന സമയം പ്രതിയെ പിടികൂടാനോ വിവരം പോലീസില്‍ അറിയിക്കാനോ ജീവനക്കാരനായ കുമാരന്‍ തയ്യാറായില്ല.

തുടര്‍ന്ന് ജീവനക്കാരി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്.

രാത്രി 8.30ഓടെയാണു സംഭവം. രാത്രി വൈകി കേന്ദ്രം അടുക്കുന്ന സമയത്താണ് ഷര്‍ഹബ് എത്തുന്നത്. തനിക്കു മസ്സാജ് ചെയ്യണമെന്ന് പറഞ്ഞതോടെ അടക്കുകയാണെന്നും സമയം വൈകിയെന്നും കുമാരന്‍ തന്നെയാണു പറയുന്നത്.

എന്നാല്‍ താന്‍ ഏറെ ദൂരെ നിന്നും വരികയാണെന്നും നാളെ വരാന്‍ സാധിക്കില്ലെന്നും ഷര്‍ഹബ് അപേക്ഷാ രീതിയില്‍ പറഞ്ഞതോടെ കുമാരന്‍ ജീവനക്കാരിയോടു ഇതുംകൂടി കഴിഞ്ഞിട്ടുപോകാമെന്നു പറഞ്ഞു. ഇരുവരും ചേര്‍ന്ന് ഒത്തുകളിച്ചതാണെന്ന് ആദ്യം യുവതിക്ക് മനസിലായില്ല. എന്നാല്‍ യുവാവ് മസാജിനായി അകത്തു കയറിയതോടെ പതുക്കെ കുമാരന്‍ പുറത്തേക്കുപോകുകയായിരുന്നു.