കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പ്രതിയാക്കപ്പെട്ടയാളെ സിപിഎമ്മില്‍ തിരികെയെടുത്തതിൽ പ്രതിഷേധം; സിപിഎമ്മിൽ കൂട്ട രാജി; 3 വനിതാ നേതാക്കൾ ഉൾപ്പടെ 5 പേർ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചു

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പ്രതിയാക്കപ്പെട്ടയാളെ സിപിഎമ്മില്‍ തിരികെയെടുത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഎമ്മില്‍ കൂട്ട രാജി. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ അഞ്ച് പേർ പാർട്ടി അംഗത്വം ഉപേക്ഷിച്ചു.

മഹിള അസോസിയേഷൻ, ഡിവൈഎഫ്ഐ മേഖലാ തലത്തിൽ പ്രവർത്തിക്കുന്ന വനിതകള്‍ ഉള്‍പ്പെടെയാണ് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചത്. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതിയും മുൻ കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ സാബുവിനെ മൂന്നു മാസം മുമ്പാണ് സിപിഎമ്മിൽ തിരികെയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെതിരെ ജില്ലാ – സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ട് നടപടിയുണ്ടാകാത്തതിനാലാണ് രാജി. സ്മാരകം തകർത്ത കേസിൽ പ്രതികളെ തെളിവില്ലാത്തതിനാൽ കോടതി വെറുതെ വിട്ടിരുന്നു. ഇതിനുശേഷമാണ് സാബുവിനെ പാര്‍ട്ടിയിൽ തിരികെയെടുക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടിയുടെ മേഖലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളുടെ രാജി.