തെറി വിളിക്ക്‌ ശേഷം സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണവും അപകീർത്തിപ്പെടുത്തലും ; കോട്ടയം എസ് എച്ച് മൗണ്ടിലെ ടിബറ്റ് പച്ചക്കറിക്കട ഉടമയ്ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് മാസ് പെറ്റീഷൻ നൽകി ഹരിത കർമ്മ സേനാംഗങ്ങൾ

Spread the love

കോട്ടയം : എസ്എച്ച് മൗണ്ടിലെ ടിബറ്റ് പച്ചക്കറിക്കട ഉടമയ്‌ക്കെതിരെ പ്രതിഷേധ സമരം നടത്തിയ ഹരിതകർമ്മ സേനാംഗങ്ങളെ വീണ്ടും അധിക്ഷേപിച്ച് പച്ചക്കറിക്കട ഉടമ നിസാർ.

സോഷ്യൽ മീഡിയ വഴിവ്യാജ പ്രചരണം നടത്തിയാണ് ഇയാൾ ഹരിത കർമ്മ സേനയെ വീണ്ടും അപഹാസ്യമാക്കിയത്, സംഭവത്തിൽ ടിബറ്റ് പച്ചക്കറി ഉടമ നിസാർ കണ്ടകത്തിനെതിരെ കോട്ടയം നഗരസഭയുടെ നോർത്ത് മേഖലയിലെ ഹരിതകർമ്മ സേനാംഗങ്ങളായ 70 പേരടങ്ങുന്ന സംഘം കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് മാസ്സ് പെറ്റീഷൻ നൽകി.

കഴിഞ്ഞയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനായി നിസാറിൻ്റെ പച്ചക്കറി കടയിലേക്ക് എത്തിയ ഹരിത കർമ്മസേനയിലെ സ്ത്രീകളോട് ഇയാൾ ചീഞ്ഞളിഞ്ഞ പച്ചക്കറി വേസ്റ്റ് ചെളിനിറഞ്ഞ പ്ലാസ്റ്റിക് കവറുകളും എടുക്കുവാനായി ആവശ്യപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇത് വിസമ്മതിച്ചതോടെ ഇയാൾ ഇവരെ പച്ചത്തെറി വിളിക്കുകയായിരുന്നു. തുടർന്ന് ഹരിത കർമ്മ സേനാംഗങ്ങൾ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൻമേൽ നിസാറിനെതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്

ഇതിന് പിന്നാലെയാണ് ഇയാൾ ഹരിത കർമ്മസേനാംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രസ്താവനയുമായി എത്തിയത്.