video
play-sharp-fill

Saturday, May 24, 2025
HomeMainകസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട മരണം : സിബിഐ അറസ്റ്റ് ഭയന്ന് മൂവരും ആത്മഹത്യ ചെയ്തതാവാമെന്ന് സംശയം

കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട മരണം : സിബിഐ അറസ്റ്റ് ഭയന്ന് മൂവരും ആത്മഹത്യ ചെയ്തതാവാമെന്ന് സംശയം

Spread the love

എറണാകുളം: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട മരണം hlo സിബിഐ അറസ്റ്റ് ഭയന്നെന്ന് സംശയം. ജിഎസ്ടി അഡീഷണല്‍ കമ്മീഷണറെയും കുടുംബത്തെയുമാണ് കഴിഞ്ഞ ദിവസം രാത്രി മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കുടുംബത്തിലെ മൂന്നുപേരും ജീവനൊടുക്കിയതെന്നാണ് സംശയം. കാക്കനാട് ഈച്ചമുക്കിലെ സെൻട്രല്‍ എക്സൈസ് ക്വാർട്ടേഴ്സിലായിരുന്നു സംഭവം.

ഝാർഖണ്ഡ് സ്വദേശികളായ മനീഷ് വിജയ് (42), സഹോദരി ശാലിനി വിജയ് (35), ഇവരുടെ മാതാവ് ശകുന്തള അഗർവാള്‍ (82) എന്നിവരെയാണ് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അവധി കഴിഞ്ഞ ഒരാഴ്ച ആയിട്ടും മനീഷ് ഓഫീസില്‍ എത്താത്തതിനെത്തുടർന്ന് സഹപ്രവർത്തകർ ക്വാർട്ടേഴ്സില്‍ അന്വേഷിച്ച്‌ എത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന് അകത്തുനിന്നും വലിയ രീതിയിലുള്ള ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്നാണ് സഹപ്രവർത്തകർ പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ അഴുകിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്നും ഹിന്ദിയില്‍ എഴുതിയ ഡയറികുറിപ്പുകളും കണ്ടിരുന്നു. ഇത് മരണക്കുറിപ്പാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ വർഷമാണ് മനീഷിന്റെ സഹോദരി ശാലിനി ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ എക്സാം ഒന്നാം റാങ്കോടെ പാസ്സായത്. ഇവർ അവിടെ ജോലിയില്‍ പ്രവേശിച്ചിരുന്നു. പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസില്‍ ശാലിനിയെ പൊലീസ് പ്രതി ചേർത്തിരുന്നു. ഈ കേസില്‍ കഴിഞ്ഞ പതിനഞ്ചാം തീയതി ചോദ്യംചെയ്യലിന് ഹാജരാകാൻ സി ബി ഐ കുടുംബത്തിന് നോട്ടീസ് നല്‍കിയിരുന്നു. അതേ ദിവസമാണ് കൂട്ട മരണം നടന്നതെന്ന് സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments