ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി

Spread the love

ഡൽഹി: ഡൽഹിയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ഈടാക്കുമെന്നും സ്വകാര്യ കാറുകളിൽ യാത്ര ചെയ്യുന്നവർക്ക് മാസ്ക് നിർബന്ധമല്ലെന്നും സർക്കാർ ഉത്തരവിറക്കി. കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,100 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹി മെട്രോയിലും വിവിധ എംസിഡി പരിധികളിലും മാസ്കുകൾ ഇതിനകം നിർബന്ധമാക്കിയിട്ടുണ്ട്.