മാസ്കുകൾക്കും സാനിറ്റൈസറിനും പിപിഇ കിറ്റിനും അടിസ്ഥന വില നിശ്ചയിച്ച് സംസ്ഥാന സർക്കാർ; പി.പി.ഇ കിറ്റ് 273 രൂപ നിരക്കിൽ ലഭ്യമാകും ;സർജിക്കൽ മാസ്കിന് 4രൂപയും N95 മാസ്കിന് 22 രൂപയും മാത്രം; അമിതവില ഈടാക്കുന്ന മെഡിക്കൽ ഷോപ്പുകൾക്കെതിരെ കർശന നടപടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാസ്കുകൾക്കും സാനിറ്റൈസറിനും പിപിഇ കിറ്റിനും അടിസ്ഥന വില നിശ്ചയിച്ച് സംസ്ഥാന സർക്കാർ.
N95 മാസ്ക്ക്: *22 രൂപ*
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർജിക്കൽ മാസ്ക്ക്: *4 രൂപ*
പി.പി.ഇ കിറ്റ്: *273 രൂപ*
സാനിറ്റൈസർ: *55 രൂപ* (100ml) എന്നിങ്ങനെയാണ് സർക്കാർ നിശ്ചയിച്ച നിരക്കുകൾ. Ppe കിറ്റിന്നി നിലവിൽ 850 രൂപ ആണ് ഈടാക്കുന്നത്.
കോവിഡ് സാഹചര്യം മുതലെടുത്ത്, പല മെഡിക്കൽ ഷോപ്പുകളും മാസ്കുകൾക്കും സാനിറ്റൈസറിനും പി പി ഇ കിറ്റിനും അമിതവില ഈടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു.
കോവിഡ് ആദ്യഘട്ടത്തിലേത് പോലെ മാസ്കുകൾ പൂഴ്ത്തി വച്ചു വിപണിയിൽ പ്രതിസന്ധി സൃഷ്‌ടിച്ച ശേഷം അമിതനിരക്ക് വാങ്ങുന്ന പ്രവണത ഇത്തവണയും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് പ്രതിരോധം പാളിപ്പോകാതിരിക്കാൻ സംസ്ഥാന സർക്കാർ നിർണായക നടപടി എടുത്തത്.
Third Eye News Live
0
Tags :