video
play-sharp-fill

Friday, May 23, 2025
Homeflashകണ്ണിൽ ചോരയില്ലാത്ത മാസ്‌ക് വിൽപ്പന: ടിബി റോഡിലെ കൈരളി മെഡിക്കൽസിന്റെ കൊള്ള അവസാനിക്കുന്നില്ല; ഇവിടെ 30...

കണ്ണിൽ ചോരയില്ലാത്ത മാസ്‌ക് വിൽപ്പന: ടിബി റോഡിലെ കൈരളി മെഡിക്കൽസിന്റെ കൊള്ള അവസാനിക്കുന്നില്ല; ഇവിടെ 30 രൂപയാണ് വേണമെങ്കിൽ വാങ്ങിയാൽ മതിയെന്ന് ധാർഷ്ട്യം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: അഞ്ചു രൂപയുടെ മാസ്‌ക് 30 രൂപയ്ക്കു വിറ്റ ടിബി റോഡിലെ കൈരളി മെഡിക്കൽസിലനെതിരെ കൂടുതൽ പരാതി. രണ്ടു ദിവസം മുൻപ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കൈരളി മെഡിക്കൽസ് 30 രൂപയ്ക്കാണ് മാസ്‌ക് വിൽക്കുന്നത് എന്നു കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ആരോഗ്യ വകുപ്പും – പൊലീസും ഇവിടെ പരിശോധനയും നടത്തിയിരുന്നു.

 

എന്നാൽ, ഇത്തരത്തിൽ പരിശോധന നടത്തിയിട്ടു പോലും ഇവർ വിലകുറയ്ക്കാൻ തയ്യാറാകുന്നില്ലെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ യുവാവ് മാസ്‌കിന്റെ വില ചോദിച്ചിരുന്നു. 30 രൂപയാണ് മാസ്‌കിന് എന്ന് കടയിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞു. സാധാരണ വിൽക്കുന്ന വിലയ്ക്കു മാസ്‌ക് തരണമെന്നു ഈ യുവാവ് ആവശ്യപ്പെട്ടു. എന്നാൽ, ഇവർ ഇതിനു തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിന്റെ നേരെ ക്ഷുഭിതയായ സ്ത്രീ, വേണമെങ്കിൽ മാസ്‌ക് വാങ്ങിയാൽ മതിയെന്നു നിർദേശിച്ചു. തുടർന്നു 30 രൂപയ്ക്കാണ് ഇവർ മാസ്‌ക് വാങ്ങിയത്. കൈരളി മെഡിക്കൽസിനെതിരെ വ്യാപകമായ പരാതി ഉയർന്നിട്ടും ആരോഗ്യ വകുപ്പ് അധികൃതർ നടപടി എടുക്കുന്നില്ലെന്നും പരാതിയുണ്ട്.

മാസ്ക് വിൽപ്പനയുടെ പേരിൽ വൻ കൊള്ളയാണ് നഗരത്തിലെ മെഡിക്കൽ സ്റോറുകളിൽ നടക്കുന്നത്. ശാസ്ത്രി റോഡിലെ സ്റ്റാൻഡേർഡ് മെഡിക്കൽസിൽ നിന്നാണ് നഗരത്തിലെ ഒട്ടുമിക്ക മെഡിക്കൽ സ്‌റ്റോറുകളിലേയ്ക്കും മാസ്ക് വിതരണം ചെയ്യുന്നത്. എന്നാൽ , ഈ മാസ്കുകൾക്ക് കഴിഞ്ഞ ആഴ്ച്ച വരെ അഞ്ചും ആറും രൂപ വരെയായിരുന്നു വില. മാസങ്ങൾക്ക് മുമ്പ് രണ്ടും മൂന്നും രൂപയ്ക്ക് സ്റ്റോക്ക് എടുത്ത് വച്ചിരുന്ന മാസ്കാണ് കൊറോണക്കാലത്ത് വൻ വിലയ്ക്ക് വിൽക്കുന്നത്.

കൈരളി മെഡിക്കൽസിൽ 30 രൂപയ്ക്ക് മാസ്ക് വിൽക്കുന്നതിനെ ചോദ്യം ചെയ്യുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ ധിക്കാരപരമായാണ് ജീവനക്കാരുടെ മറുപടി. നിങ്ങൾ പരാതി കൊടുക്കു , ഞങ്ങളെ ആരും ഒന്നും ചെയ്യുകയില്ല എന്ന് ഇവർ വീഡിയോയിൽ പറയുന്നത് കേൾക്കാം. ഈ വിലയ്ക് വിൽക്കാൻ പറ്റിയില്ലെങ്കിൽ കട അടച്ചിടേണ്ടി വരുമെന്നാണ് കടയിലെ ജീവനക്കാരിയുടെ വാദം.

കോട്ടയം നഗരത്തിൽ ഏറ്റവും കൂടുതൽ വിലയ്ക്ക് മാസ്ക് വിൽക്കുന്ന മെഡിക്കൽ സ്റ്റോറാണ് ടി ബി റോഡിലെ കൈരളി മെഡിക്കൽസ്. ഈ മെഡിക്കൽ സ്റ്റോറിനെതിരെ വ്യാപകമായി പരാതി ഉയർന്നിട്ടും അധികൃതർ നടപടി എടുക്കുന്നില്ല. 15 രൂപയ്ക്കും ഇരുപത് രൂപയ്ക്കും മറ്റു സ്ഥാപനങ്ങൾ മാസ്ക് വിൽക്കുമ്പോൾ ഇരട്ടി വിലയ്ക്കാണ് ഇവിടെ മാസ്ക് വിൽപ്പന.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments