മെത്ത നിര്‍മ്മാണത്തിന് പഞ്ഞിക്ക് പകരം ഉപയോഗിച്ചത് വലിച്ചെറിഞ്ഞ മാസ്‌ക്; പൊലീസ് എത്തി ഫാക്ടറി പൂട്ടിച്ചു
സ്വന്തം ലേഖകന്‍
മുംബൈ: മെത്ത നിര്‍മാണത്തിന് പഞ്ഞിക്ക് പകരം ഉപയോഗിച്ചത് വലിച്ചെറിഞ്ഞ മാസ്‌കുകള്‍. ജലഗോണ്‍ ജില്ലയിലെ ഒരു മെത്ത നിര്‍മാണശാലയിലാണ് സംഭവം. ആശുപത്രികളില്‍ നിന്നും മാലിന്യക്കൂമ്പാരങ്ങളില്‍ നിന്നുമാണ് ഇത്തരത്തില്‍ ഉപയോഗിച്ച മാസ്‌കുകള്‍ ഫാക്ടറിയില്‍ എത്തിച്ചത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിലാണ് സംഭവം.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പഞ്ഞിക്കൊപ്പം മാസ്‌കും നിറച്ച മെത്തകള്‍ ഇവിടെ നിന്നും പിടിച്ചെടുത്തു. ഫാക്ടറി ഉടമ അജ്മദ് അഹമ്മദ് മണ്‍സൂരിക്കെതിരെ പൊലീസ് കേസെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വര്‍ഷം ജൂണിനും സെപ്റ്റംബറിനും ഇടയില്‍ മാസ്‌കും കൈയുറകളും ഉള്‍പ്പെടെ 18000 ടണ്‍ ജൈവമാലിന്യമാണ് സൃഷ്ടിക്കപ്പെട്ടത്. ഈ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ്.
Third Eye News Live
0
Tags :