പൊതുസ്ഥലങ്ങളിൽ മാസ്‌കും സാനിറ്റൈസറും നിർബന്ധം; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

Spread the love

 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവിറക്കിയിരിക്കുന്നത്.

video
play-sharp-fill

ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.സംസ്ഥാനത്ത് ആറ് മാസത്തേക്ക് മാസ്‌കും സാനിറ്റൈസറും നിർബന്ധമാണെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. പൊതുസ്ഥലങളിലും ജോലി സ്ഥലത്തും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണം.

സ്ഥാപനങ്ങൾ, കടകൾ, തിയേറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ അവിടെ എത്തുന്നവർക്ക് സാനിറ്രൈസർ നൽകണമെന്നും ഉത്തരവിൽ പറയുന്നു.പൊതു ചടങ്ങുകളിൽ എത്തുന്നവർക്ക് സംഘാടകർ സാനിറ്റൈസർ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്. അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 1,113 പേർക്ക്് കോവിഡ് സ്ഥിരീകരിച്ചു.