video

00:00

മുഖമേതായാലും മാസ്‌ക് മുഖ്യം…! ജനപ്രീതി നേടി കേരളാ പൊലീസിന്റെ ബോധവൽക്കരണ വീഡിയോ

മുഖമേതായാലും മാസ്‌ക് മുഖ്യം…! ജനപ്രീതി നേടി കേരളാ പൊലീസിന്റെ ബോധവൽക്കരണ വീഡിയോ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗണിൽ സംസ്ഥാനത്ത് ഇന്ന് മുതൽ വിവിധ ഇളവുകൾ നൽകിയിരുന്നു.

ഈ ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായി കേരള പൊലീസ് തയ്യാറാക്കിയ ബോധവത്കരണ വീഡിയോ ജനപ്രിയമാകുന്നു. പ്രശസ്ത സംവിധായകനായ ദീപു കരുണാകരനാണ് മുഖമേതായാലും മാസ്‌ക് മുഖ്യമെന്ന പേരിൽ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണക്കാലത്ത് ജനങ്ങൾ മാസക് ധരിക്കേണ്ടതിന്റ പ്രധാന്യം, എന്നാൽ മാസ്‌കിനോട് ശരാശരി ഒരു മലയാളി കാണിക്കുന്ന വൈമനസ്യം എന്നിവയാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ആണിത്. സംഭാഷണങ്ങളില്ലാതായാണ് ആശയം കാണികളിലേക്ക് എത്തിക്കുന്നത്. തേജാഭായ് ആൻഡ് ഫാമിലി, ക്രേസി ഗോപാലൻ ,ഫയർമാൻ, കരിങ്കുന്നം സിക്‌സസ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ദീപു.

സിനിമകളിലൂടെയും പരസ്യചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ പ്രശാന്ത് കൃഷ്ണയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ശങ്കർ എസ്.കെ.ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ രാജേഷ് ജയകുമാരൻ പാച്ചല്ലൂരാണ് ഇതിലെ ഏക കഥാപാത്രം.