video
play-sharp-fill

മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടങ്ങിയാല്‍ പിണറായി വിജയനു മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമെന്നും അടുത്തത് ബാലഗോപാലെന്നും അണിയറയിൽ പ്രചാരണം:ഇതിനുള്ള പി.ആർ. വർക്ക് തുടങ്ങിയെന്നും തലസ്ഥാനത്ത് സംസാരം.

മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടങ്ങിയാല്‍ പിണറായി വിജയനു മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമെന്നും അടുത്തത് ബാലഗോപാലെന്നും അണിയറയിൽ പ്രചാരണം:ഇതിനുള്ള പി.ആർ. വർക്ക് തുടങ്ങിയെന്നും തലസ്ഥാനത്ത് സംസാരം.

Spread the love

തിരുവനന്തപുരം: പിണറായി മാറിയാല്‍ ബാലഗോപാല്‍ മുഖ്യമന്ത്രി. ഓണ്‍ലൈൻ ചാനലുകള്‍ വഴി ബാലഗോപാല്‍ പി ആർ പണി തുടങ്ങിയെന്നാണ് തലസ്ഥാന നഗരിയിലെ പരദൂഷണം .
മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടങ്ങിയാല്‍ പിണറായി വിജയനു മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമെന്ന അഭ്യൂഹം ശക്തമായതോടെ പകരക്കാരനാകാൻ മന്ത്രിമാർ അണിയറ നീക്കം തുടങ്ങിയത്രേ .

പൊളിറ്റ് ബ്യൂറോയില്‍ പിണറായിക്കുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടമായതോടെ പ്രതികൂല തീരുമാനം വരാൻ സാധ്യതയുണ്ട് പോലും . ഏറെക്കാലമായി പിണറായിയെ സംരക്ഷിച്ചിരുന്ന കാരാട്ട് ദമ്പതികള്‍ പിബിയില്‍ നിന്നു പടിയിറങ്ങിയത് പിണറായിക്ക് വിനയായിയെന്നുമാണ് പരദൂഷണം .

പിണറായിക്ക് പകരക്കാരനാകാൻ മന്ത്രിസഭയിലെ രണ്ടാമനായ കെ.എൻ. ബാലഗോപാല്‍ കരുനീക്കം തുടങ്ങി. കൊല്ലം ജില്ലക്കാരനായ പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ പിന്തുണ പ്രതീക്ഷിച്ചാണ് ഈ നീക്കം.
ബേബിയുടെ ശിഷ്യനായിരുന്ന ബാഗോപാല്‍ ഇടയ്ക്കാലത്ത് പിണറായി ഭക്തനായി മാറിയിരുന്നെങ്കിലും ഇപ്പോള്‍ മലക്കം മറിഞ്ഞ് ബേബിയുടെ ക്യാംപില്‍ കയറിയിട്ടുണ്ട്. ബാലഗോപാലിനെ മുഖ്യനാക്കാൻ ക്വാറി വ്യവസായിയും പണച്ചാക്കുമായ സഹോദരനും കളിക്കളത്തില്‍ ഇറങ്ങിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതിർന്ന നേതാക്കളായ തോമസ് ഐസക്ക്, ജി.സുധാകരൻ തുടങ്ങിയവരുടെ പിന്തുണയും ബാലഗോപാലിനുണ്ട്. മന്ത്രി പി.രാജീവിനും മുഖ്യമന്ത്രി പദത്തില്‍ കണ്ണുണ്ടെങ്കിലും പിൻബലമായിരുന്ന കരിമണല്‍ കർത്ത കുടുങ്ങിയത് തിരിച്ചടിയായിയത്രേ .
ഇതെല്ലാം കണക്കിലെടുത്ത് ഉഷാറായ ബാലഗോപാല്‍ തൻ്റെ പിആർ പണിക്ക് തിരുവനന്തപുരത്തെ ഒരു പിആർ ഏജൻസിയെ ഏർപ്പാടാക്കിയിട്ടുണ്ട്. മനോരമയില്‍ നിന്നും വിരമിച്ച ഒരു മാധ്യമ പ്രവർത്തകന്റെ കമ്പനിയാണ് ആ പി ആർ ഏജൻസി .
പ്രതിച്ഛായ കൂട്ടണം , ബാലഗോപാലനെ എണ്ണ തേച്ചു കുളിപ്പിക്കണം , അങ്ങനെയുള്ള പി ആർ മിനുക്കു പണികളും ഊതി വീർപ്പിക്കലും വൈകാതെ സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യങ്ങളിലും പ്രതീക്ഷിക്കാം.

പക്ഷെ എത്ര മിനുക്കിയാലും കുളിപ്പിച്ചാലും പൗഡറിട്ടാലും കൊട്ടാരക്കരയില്‍ ചെന്നൊന്ന് അന്വഷിച്ചാല്‍ മതി , മുഖ്യമന്ത്രിയല്ല , പ്രധാനമന്ത്രിയാകാൻ യോഗ്യതയുണ്ടെന്ന് മനസ്സിലാകും . സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വികസനം നടന്നിട്ടുള്ളത് കൊട്ടാരക്കരയാണ് .

വീര ശൂര പരാക്രമികളായായിരുന്ന ആർ ബാലകൃഷ്ണപിള്ളയും കൊട്ടാരക്കര ഗോപാല കൃഷ്ണനും , ഇ ചന്ദ്രശേഖരൻ നായരും ഐഷ പോറ്റിയുമൊക്കെ ചെയ്യാൻ മറന്നുപോയ കാര്യങ്ങളെല്ലാം ചെയ്തു , കാലത്തിനൊത്ത വികസനപ്രവർത്തനങ്ങളെല്ലാം ചെയ്തു കഴിഞ്ഞു .
ഇപ്പോള്‍ ലേലം വിളിക്കുവാ എന്തെങ്കിലും ചെയ്യാനുണ്ടോയെന്ന് , ഇതുപോലെ കഴിവുള്ളവർ വേണം ജനപ്രതിനിധികളായി വരാൻ , പ്രത്യേകിച്ച്‌ ധനകാര്യ മന്ത്രിയും കൂടിയാണ് , അതുകൊണ്ടും കൂടിയാണ് വികസനമൊഴുകുന്നത് , അല്ലേലും കൊട്ടാരക്കരക്കാർ ഭാഗ്യവാന്മാരാണ് ,

ഇവരെ പോലുള്ളവർ വന്നതിന് ശേഷം കൊട്ടാരക്കരയിലെ പോലീസുകാർക്ക് പ്രത്യേകിച്ച്‌ പണിയൊന്നുമില്ല , കോടതികളില്‍ കേസില്ല , വക്കീലന്മാർ ചൊറിയും കുത്തിയിരിക്കുവാണ് , കാരണം നാട്ടില്‍ വഴക്കുകളും പ്രശ്നങ്ങളൊന്നുമില്ല , ഇത്രയും സമാധാനമായി സൊയിര്യമായി ജീവിക്കുന്ന ഒരു മണ്ഡലം കേരളത്തില്‍ വേറെ എങ്ങും കാണില്ല .

അഥവാ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എം എല്‍ എ യുടെ ഓഫിസില്‍ അറിയിച്ചാല്‍ മതി , ഉടൻ പരിഹാരമാകും . അന്നേരെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു കാര്യം പറയും , ഇവിടെ പ്രശ്നങ്ങളൊന്നുമില്ലാത്തതിന്റെ ഏക തെളിവാണ് എം എല്‍ എ ഓഫീസിലൊന്നും ആരും ചെല്ലാതെ ശൂന്യമായി കിടക്കുന്നത് .

എം എല്‍ എ യായ മന്ത്രിക്കും പ്രത്യേകിച്ച്‌ ഒരു കാര്യങ്ങളും ചെയ്യാനില്ല . അത്യാവശ്യം പാർട്ടികാര്യങ്ങളൊക്കെ ശ്രദ്ധിച്ചങ് വന്നുപോകും , അത്രമാത്രം . ഇനി മുഖ്യമന്ത്രികൂടി ആയാല്‍ കൊട്ടരക്കരക്കാർക്ക് അഭിമാനമായേനെ , അവരുടെ ഭാഗ്യമാണ് . ആകാനായി കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വഴിപാട് കഴിക്കാൻ ആളുകള്‍ മത്സരിച്ചു ചിന്തിക്കുന്നുണ്ടെന്നാണ് മറ്റൊരു പരദൂഷണം .