മാസപ്പടി കേസില്‍ നിർണായക വെളിപ്പെടുത്തലുമായി എസ്‌എഫ്‌ഐഒ :സിഎംആർഎല്‍ രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കിയത് അഴിമതി മറയ്ക്കാനാണെന്ന് എസ്‌എഫ്‌ഐഒ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു

Spread the love

ഡല്‍ഹി: മാസപ്പടി കേസില്‍ നിർണായക വെളിപ്പെടുത്തലുമായി എസ്‌എഫ്‌ഐഒ. സിഎംആർഎല്‍ രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കിയത് അഴിമതി മറയ്ക്കാനാണെന്ന് എസ്‌എഫ്‌ഐഒ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു

video
play-sharp-fill

.എസ്‌എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎല്‍ നല്‍കിയ ഹർജിയിലെ വാദത്തിനിടെയാണ് എസ്‌എഫ്‌ഐഒ കോടതിയില്‍ ഗുരുതരമായ ആരോപണമുന്നയിച്ചത്.

ഇരുവിഭാഗങ്ങളോടും തങ്ങളുടെ വാദങ്ങള്‍ ഒരാഴ്ചയ്ക്കകം എഴുതി നല്‍കാന്‍ കോടതി നിർദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഹര്‍ജി വിധി പറയാനായി മാറ്റി. സിഎംആർഎല്ലിന്‍റെ ഹർജി നിലനില്‍ക്കില്ലെന്നും എസ്‌എഫ്‌ഐഒ ചൂണ്ടിക്കാട്ടി. എസ്‌എഫ്‌ഐഒ അന്വേഷണത്തെ ന്യായീകരിച്ച്‌ ആദായ നികുതി വകുപ്പും രംഗത്തെത്തി.

ആദായ നികുതി സെറ്റില്‍മെന്‍റ് ബോർഡ് ഉത്തരവ് അന്തിമമല്ല. രേഖകള്‍ കൈമാറാൻ ഐടി വകുപ്പിന് അധികാരമുണ്ട്. ഇതിനെ കുറിച്ച്‌ കൃത്യമായി നിയമങ്ങള്‍ ഉണ്ടെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചു.

സെറ്റില്‍മെന്‍റ് കമ്മീഷന്‍ ഉത്തരവുകള്‍ക്കു ശേഷവും അന്വേഷണമാകാം. ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് തീര്‍പ്പാക്കിയാലും അന്വേഷിക്കാന്‍ അധികാരമുണ്ടെന്ന് എസ്‌എഫ്‌ഐഒ കോടതിയില്‍ ചൂണ്ടിക്കാട്ടി.