നല്ല തണുപ്പല്ലേ രോഗ പ്രതിരോധശേഷി കൂട്ടാൻ മസാല ചായ ആയാലോ; റെസിപ്പി ഇതാ

Spread the love

പാലിലേക്ക് തേയിലയിട്ടും പ്രത്യേകം തേയില തിളപ്പിച്ചതിലേക്ക് പാലൊഴിച്ചും പഞ്ചാരയിട്ടും ഇടാതെയും വെളളം കൂട്ടിയും കുറച്ചും അങ്ങനെ നൂറായിരം രീതികളിലാണ് ഓരോരുത്തരും ചായയുണ്ടാക്കുന്നത്. ആരുടേതാണ് മികച്ചതെന്ന് ചോദിക്കാതിരിക്കുന്നതാണ് നല്ലത്. ചായക്കടയിൽ നിന്നാണ് ചായ കുടിക്കുന്നതെങ്കില്‍ ഒരുപാട് ഒപ്ഷനുകള്‍ ഉണ്ടാകും. എന്നാല്‍ വീട്ടില്‍ ചായ പരീക്ഷണത്തിന് മൂഡ് ഉള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് മസാല ചായ. പലരും ഇത് വീട്ടിൽ പരീക്ഷിച്ചിട്ടുണ്ടാവില്ല.

video
play-sharp-fill

ചേരുവകള്‍

ഏലക്ക- 3
കറുവപട്ട- ചെറിയ കഷ്ണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമ്പു-2 എണ്ണം
കുരുമുളക്-2 എണ്ണം

ഏലക്ക, കറുവപട്ട, ഗ്രാമ്പു, കുരുമുളക് എന്നിവ മിക്‌സിയില്‍ പൊടിച്ചെടുക്കുക. ഒന്നര കപ്പ് വെള്ളം തിളപ്പിക്കാന്‍ വെക്കുക. ഇതിലേക്ക് പൊടിച്ചുവെച്ചിരിക്കുന്ന മസാല പൊടി ചേര്‍ക്കാം.കാല്‍ സ്പൂൺ ചെറുതായി അരിഞ്ഞ ഇഞ്ചി ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്.

വെള്ളം തിളക്കാറാകുമ്പോള്‍ ഒന്നര സ്പൂണ്‍ തേയില പൊടി (ഉപയോഗിക്കുന്ന തേയിലയുടെ കടുപ്പമനുസരിച്ച്) ചേര്‍ക്കാം. 2-3 മിനുട്ട് വരെ വെള്ളം തിളപ്പിക്കാം.

മൂന്ന് മുതല്‍ നാല് സ്പൂണ്‍ പഞ്ചസാര വരെ ഈ സമയത്ത് ചേര്‍ക്കാവുന്നതാണ്. തീ കുറച്ചശേഷം പാല്‍ ചേര്‍ക്കാം. ഇഞ്ചി ചേര്‍ത്ത് തിളപ്പിച്ചതിന് ശേഷമാണ് പാല്‍ ചേര്‍ക്കുന്നതെന്ന് ഉറപ്പുവരുത്തണം. പാല്‍ ഒഴിച്ച ശേഷം വേണ്ട കടുപ്പമാകുംവരെ തിളപ്പിക്കാം. സിമ്മിലിട്ട് തിളപ്പിക്കുന്നത് ചായയുടെ സ്വാദ് കൂട്ടും.

ചൂട് മസാല ചായ കടികളോടൊപ്പമോ ബിസക്കറ്റിനൊടൊപ്പമോ ആസ്വദിക്കാം.