വെറും പത്ത് മിനിറ്റില്‍ തയ്യാറാക്കാവുന്ന വിഭവം; രുചികരമായ മസാല റൈസ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ; റെസിപ്പി ഇതാ…!

Spread the love

കോട്ടയം: വെറും പത്തു മിനിറ്റില്‍ തയ്യാറാക്കാൻ സാധിക്കുന്ന ഒരു വിഭവമാണ് മസാല റൈസ്.

ഇനി കറി ഇല്ലാതെ വിഷമിക്കുന്ന സമയത്ത് തയ്യറാക്കാൻ പറ്റുന്ന മസാല റൈസ് എളുപ്പത്തില്‍ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ്മതി റൈസ് – 1കപ്പ്‌
സവാള – 1 മീഡിയം
തക്കാളി- 1 മീഡിയം
പച്ചമുളക് -1
വെളുത്തുള്ളി – 4അല്ലി
കാരറ്റ് – 1/2 കപ്പ്‌
ഗ്രീൻപീസ് – 1/2 കപ്പ്‌
മല്ലിയില – 1/2 കപ്പ്
മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി- 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 4 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് ഓയില്‍ ഒഴിച്ച്‌ കൊടുത്തതിനു ശേഷം വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഇട്ട് ഒന്ന് വഴറ്റി എടുക്കാം. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള തക്കാളി പച്ചമുളക് എന്നിവയിട്ട് നന്നായി വഴറ്റുക ശേഷം ഇതിലേക്ക് കാരറ്റ്, കാപ്സിക്കം, ഗ്രീൻപീസ് എന്നിവ ഇട്ട്‌ വേവിക്കാം. ശേഷം ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാലപ്പൊടി ആവശ്യത്തിന് ഉപ്പ് ഇട്ട് പൊടികളുടെ പച്ചമണം മാറുന്നതുവരെ വഴറ്റി എടുക്കാം. ഇനി ഇതിലേക്ക് മല്ലിയില കൂടി ഇട്ട് ഒന്ന് മിക്സ് ചെയ്യാം. ശേഷം ഇതിലേക്ക് വേവിച്ച ബസ്മതി റൈസ് കൂടി ഇട്ട് പച്ചക്കറി മസാല നല്ലവണ്ണം യോജിപ്പിച്ച്‌ എടുക്കുക. മസാല റൈസ് തയ്യാർ.