
മസാല ബോണ്ടിലെ ഇഡി സമന്‍സ്: ഐസക്കിന്റെയും കിഫ്ബിയുടെയും ഹര്‍ജി അന്തിമ വാദത്തിന് മാറ്റി; മറ്റ് സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നില്ലെന്ന് കിഫ്ബി
സ്വന്തം ലേഖിക
കൊച്ചി: മസാല ബോണ്ട് വിഷയത്തില്‍ ഇ ഡി സമന്‍സിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി അന്തിമ വാദം കേള്‍ക്കുന്നതിനായി മാറ്റി.
എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം മൂലം മറ്റ് സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നില്ലെന്ന് കിഫ്ബി കോടതിയെ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാദത്തിന്റെ തീയതി പിന്നീട് തീരുമാനിക്കും.
കിഫ്ബി മസാല ബോണ്ടില്‍ ഇ ഡിക്ക് തിരിച്ചടിയായി റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു.
മസാല ബോണ്ടിന് അനുമതിയുണ്ടെന്നും, തുകയുടെ കണക്ക് ഓരോ മാസവും കിഫ്ബി കൃത്യമായി നല്‍കിയിട്ടുണ്ടെന്നുമാണ് അറിയിച്ചത്.
Third Eye News Live
0