കുട്ടികള്‍ക്കടക്കം വളരെയേറെ ഇഷ്ടമുള്ള ഒരു ബേക്കറി പലഹാരം; മസാല ബിസ്ക്കറ്റ് ഇനി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം; റെസിപ്പി ഇതാ

Spread the love

കോട്ടയം: മസാല ബിസ്ക്കറ്റ് കുട്ടികള്‍ക്കടക്കം വളരെയേറെ ഇഷ്ടമുള്ള ഒരു ബേക്കറി പലഹാരമാണ് ഇത്. നല്ല കിടിലൻ മസാല ബിസ്ക്കറ്റ് എങ്ങനെ തയ്യാറാക്കാം.

ചേരുവകള്‍

മൈദ- ഒന്നര കപ്പ്
ബട്ടര്‍- അര കപ്പ്
ഇഞ്ചി പേസ്റ്റ്- കാല്‍ ടീസ്പൂണ്‍
മല്ലിയില- ആവശ്യത്തിന്
പച്ചമുളക്- ഒരെണ്ണം
കറിവേപ്പില- ഒരു തണ്ട്
ബേക്കിംഗ് പൗഡര്‍- ഒരു ടീസ്പൂണ്‍
ഉപ്പ്- ഒരു നുള്ള്
പഞ്ചസാര- ഒരു ടീസ്പൂണ്‍
തൈര്- ഒന്നര ടീസ്പൂണ്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയ്യാറാക്കുന്ന വിധം

ആദ്യമായി ഇഞ്ചിപേസ്റ്റ്, മല്ലിയില, പച്ചമുളക്, കറിവേപ്പില ഇവ ഒന്നിച്ച്‌ അരച്ചെടുക്കുക. ശേഷം ഞ്ചസാര, മൈദ, ഉപ്പ്, ബേക്കിംഗ് പൗഡര്‍ ഇവ ഒരുമിച്ച്‌ യോജിപ്പിച്ച്‌ വയ്ക്കണം. ഇനി അരച്ചെടുത്ത മിക്സ് ഇതിനൊപ്പം മിക്സ് ചെയ്ത് മാറ്റി വെക്കുക.. ഇതിലേക്ക് ഒരു ടീസ്പൂണ്‍ തെര് ചേര്‍ത്ത് ചപ്പാത്തിമാവിന്റെ പരുവത്തില്‍ യോജിപ്പിക്കണം. ആവശ്യമുണ്ടെങ്കില്‍ മിച്ചം വന്ന അര ടീസ്പൂണ്‍ തൈരുകൂടി ചേര്‍ക്കാം. ഈ മാവ് ഇനി നനഞ്ഞ തുണികൊണ്ട് മൂടി അര മണിക്കൂര്‍ സെറ്റാകാൻ വെക്കണം. ഇനി മുൻപ് തയ്യാറാക്കി വെച്ചിരിക്കുന്ന മിക്സ് എടുത്ത് പരത്തി ഒരു ബേക്കിംഗ് ട്രേയില്‍ ബട്ടര്‍ പുരട്ടി അതില്‍ നിരത്തി വയ്ക്കാം. ഇത് 35 ഡിഗ്രി സെന്റിഗ്രേഡില്‍ സെറ്റ് ചെയ്ത ഓവനില്‍ പത്ത് മിനിറ്റ് ചൂടാക്കിയിട്ട ശേഷം ബേക്കിംഗ്‌ട്രേ അതില്‍വച്ച്‌ 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. ഇതോടെ സ്വാദിഷ്ടമായ മസാല കുക്കി റെഡി.