വാഹനപിപണി മാന്ദ്യം : മാരുതി ഡീസൽ കാറുകളുടെ വില കുറച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

വാഹനവിപണിയിലെ മാന്ദ്യം മറികടക്കാൻ മാരുതി സുസുക്കി ഡീസൽ കാറുകളുടെ വില 5,000 രൂപ വരെ കുറച്ചു. സ്വിഫ്റ്റ്, ബലേനോ, ഡിസയർ, ടൂർ എസ്, വിറ്റാര ബ്രെസ്സ, എസ്-ക്രോസ് എന്നി മോഡലുകളുടെ വിലയാണ് കുറച്ചത്. ആൾട്ടോ 800, ആൾട്ടോ കെ 10, സെലെറിയോ, ഇഗ്‌നിസ് എന്നിവയുടെ വിലയും കുറച്ചിട്ടുണ്ട്. ഇന്ന് മുതൽ രാജ്യത്തുടനീളം പുതിയ വിലകളിൽ കാറുകൾ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

നിലവിലുള്ള കമ്പനികൾക്ക് കോർപ്പറേറ്റ് നികുതി നിരക്ക് 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി സർക്കാർ കുറച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്. കഴിഞ്ഞ ആഗസ്റ്റിൽ വൻമാന്ദ്യം ആണ് നേരിട്ടത്. 31.5 ശതമാനം വിൽപനയിൽ ഇടിവ് സംഭവിച്ചിരുന്നു. പല പ്രമുഖ വാഹന നിർമ്മാണ കമ്ബനികളും നിർമ്മാണം തൽക്കാലത്തേക്ക് നിർത്തിവെച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group