മികച്ച മൈലേജും വമ്പൻ ഡിക്കി സ്‍പേസും; മാരുതി ഫ്രോങ്ക്‌സ് ഇപ്പോൾ വലിയ വിലക്കിഴിവിൽ വാങ്ങാം

Spread the love

കോട്ടയം: മാരുതി സുസുക്കിയുടെ പോർട്ട്‌ഫോളിയോയിൽ, നെക്‌സ ഡീലർഷിപ്പുകളിൽ വിൽക്കുന്ന ഫ്രോങ്ക്സ് എസ്‌യുവി വളരെ വേഗത്തിൽ സൂപ്പർഹിറ്റായി മാറി. തുടക്കത്തിൽ, ഈ എസ്‌യുവിയിൽ കമ്പനി ഒരു കിഴിവും വാഗ്ദാനം ചെയ്തിരുന്നില്ല.എന്നാൽ ഇപ്പോൾ ഇത് മികച്ച കിഴിവുകളോടെ വാങ്ങാം. ജൂലൈയിൽ ഈ കാറിൽ കമ്പനി 93,000 രൂപയുടെ വലിയ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഫ്രോങ്ക്‌സ് ടർബോ വേരിയന്റിന് 43,000 രൂപ വിലവരുന്ന വെലോസിറ്റി എഡിഷൻ ആക്‌സസറികളും ക്യാഷ്, എക്‌സ്‌ചേഞ്ച്/സ്ക്രാപ്പ് എന്നിവയും ലഭിക്കുന്നു. ഇതുമൂലം പരമാവധി 93,000 രൂപ കിഴിവ് ലഭിക്കുന്നു. അതേസമയം 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ, എഎംടി ഗിയർബോക്‌സ് വേരിയന്റിൽ 45,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭ്യമാകും. മിഡ്-സ്പെക്ക് ട്രിമ്മുകളിൽ 32,000 രൂപയും സിഎൻജി വേരിയന്റുകളിൽ 15,000 രൂപയും ആനുകൂല്യങ്ങൾ ലഭ്യമാകും.

മാരുതി സുസുക്കി ഫ്രോങ്ക്‌സിന് 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിനാണുള്ളത്. ഇത് 5.3 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കും. ഇതിനുപുറമെ, ഇതിന് നൂതനമായ 1.2 ലിറ്റർ കെ-സീരീസ്, ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിനുമുണ്ട്. ഈ എഞ്ചിൻ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയോടെയാണ് വരുന്നത്. പാഡിൽ ഷിഫ്റ്ററുകളുള്ള 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഈ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു. ഓട്ടോ ഗിയർ ഷിഫ്റ്റ് ഓപ്ഷനും ഇതിലുണ്ട്. 22.89 കിലോമീറ്റർ/ലിറ്റർ ആണ് ഇതിന്‍റെ മൈലേജ്. മാരുതി ഫ്രോങ്ക്‌സിന്റെ നീളം 3995 എംഎം ആണ്. വീതി 1765 എംഎമ്മും ഉയരം 1550 എംഎമ്മും ആണ്. 2520 എംഎം ആണ് വീൽബേസ്. 308 ലിറ്റർ ബൂട്ട് സ്‌പേസാണ് ഈ കാറിന് ഉള്ളത്.

ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ, വയർലെസ് ചാർജർ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 6-സ്പീക്കർ സൗണ്ട് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ നിറമുള്ള എംഐഡി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പിൻ എസി വെന്‍റുകൾ, വേഗതയേറിയ യുഎസ്ബി ചാർജിംഗ് പോയിന്റ്, കണക്റ്റഡ് കാർ സവിശേഷതകൾ, റിയർ വ്യൂ ക്യാമറ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ടാകും. ഇത് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരക്ഷയ്ക്കായി, സൈഡ്, കർട്ടൻ എയർബാഗുകൾ ഉള്ള ഡ്യുവൽ എയർബാഗുകൾ, റിയർ വ്യൂ ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിവേഴ്‌സ് പാർക്കിംഗ് സെൻസർ, 3-പോയിന്‍റ് ഇഎൽആർ സീറ്റ് ബെൽറ്റ്, റിയർ ഡീഫോഗർ, ആന്റി-തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം, ഐസോഫിക്സ് ചൈൽഡ് സീറ്റ് തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്. അതേസമയം, ഡ്യുവൽ എയർബാഗുകൾ, EBD ഉള്ള ABS, ESP, ഹിൽ-ഹോൾഡ് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസർ, ലോഡ്-ലിമിറ്ററുള്ള സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനർ, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജ് പോയിന്റ്, സ്പീഡ് അലേർട്ട് തുടങ്ങിയ സുരക്ഷാ സവിശേഷതകൾ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. ഇതിനുപുറമെ, 360-ഡിഗ്രി ക്യാമറ, സൈഡ്, കർട്ടൻ എയർബാഗുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം തുടങ്ങിയ ഫീച്ചറുകൾ തിരഞ്ഞെടുത്ത വേരിയന്റുകളിൽ ലഭ്യമാണ്.