video
play-sharp-fill
മാരുതിയുടെ മുൻ എംഡിക്കെതിരെ സിബിഐ കേസ് :  110 കോടിയുടെ വായ്പാതട്ടിപ്പ്

മാരുതിയുടെ മുൻ എംഡിക്കെതിരെ സിബിഐ കേസ് : 110 കോടിയുടെ വായ്പാതട്ടിപ്പ്

 

സ്വന്തം ലേഖകൻ

ഡൽഹി: മാരുതിയുടെ മുൻ എംഡിക്കെതിരെ സിബിഐ കേസ്. പിഎൻബിയിൽ 110 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മാരുതിയുടെ മുൻമാനേജിങ് ഡയറക്ടർ ജഗദീഷ് ഖട്ടാറിനെതിരെ സിബിഐ കേസെടുത്തത്. ക്രിമിനൽ ഗൂഡാലോചന,ക്രിമിനൽ ദുരുപയോഗം തുടങ്ങിയ വകുപ്പുകളും അദേഹത്തിനെതിരെചുമത്തിയിട്ടുണ്ട്. കമ്ബനിയുടെ എംഡിയായിരിക്കെ 1993 മുതൽ 2007 വരെ എംഎസ് എല്ലിൽ ഖട്ടാർ പ്രവർത്തിച്ചിരുന്നു. തുടർന്ന് ഖത്തർ കാർണേഷൻ റിയൽറ്റി പ്രൈവറ്റ് ലിമിറ്റഡ്,കാർണേഷൻ ബ്രോക്കിങ് കമ്പനികൾ ആരംഭിച്ചു.

ഇതിനായി 2009ൽ 170 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. 2015ൽ ഈ വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ചിരുന്നുവെന്ന് അന്വേഷണറിപ്പോർട്ട് വ്യക്തമാക്കുന്നു.ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ 66.92 കോടി രൂപയുടെ സ്ഥിരആസ്തികൾ 4.55 കോടി രൂപയ്ക്ക് വ്യാജവിൽപ്പന നടത്തിയെന്നും പിഎൻബിയുടെ ഓഡിറ്റിൽ കണ്ടെത്തി. സിബിഐ ഇദേഹത്തിനെതിരെ ഉടൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group