ഔഷധരംഗത്ത് വൻ വിലവർദ്ധനവും കമ്പനികളുടെ ചൂഷണവും നിലനിൽക്കുന്നു: അടിയന്തരമായി പൊതുമേഖലയിൽ മരുന്നുത്പാദനം തുടങ്ങണമെന്നും പൂട്ടിപ്പോയ പൊതുമേഖലാ കമ്പനികൾ പുനരുജ്ജീവിപ്പിക്കണമെന്നും ഡോ. ബി. ഇക്ബാൽ

Spread the love

കോട്ടയം: ഇന്ത്യൻ ഔഷധ മേഖലയിൽ വൻ വിലവർദ്ധനവും വിദേശ മരുന്ന് കമ്പിനികളുടെ ചൂഷണവും നിലനിൽക്കുന്നതായി ഡോ. ബി. ഇക്ബാൽ ചൂണ്ടിക്കാട്ടി.

ഇതിൽ നിന്നും രക്ഷനേടണമെങ്കിൽ ഇൻഡ്യൻ പൊതുമേഖലയിൽ മരുന്നുകൾ

ഉൽപാദനം തുടങ്ങണമെന്നും പൂട്ടിപ്പോയ പൊതുമേഖലാ ക്കമ്പനികൾ അടിയന്തിരമായി പുനരുജ്ജീവിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒലിഹാൻസ് ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയത്ത് സംഘടിപ്പിച്ച ”ഹാത്തി കമ്മറ്റി അര നൂറ്റാണ്ടിനുശേഷം – ഇൻഡ്യൻ ഔഷധമേഖല

ഇന്നലെ, ഇന്ന് ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇൻഡ്യയിൽ കേരളത്തിൽ മാത്രമാണ് പൊതുമേഖലയിൽ മരുന്നുകൾ ഉൽപാദിപ്പിക്കുന്നത്. ഇത് എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിച്ചാൽ മാത്രമേ ഈ ചൂഷണത്തിൽ നിന്നും രോഗികൾക്ക് രക്ഷനേടാനാവൂ.

പരിഷത്ത് ഹാളിൽ ചേർന്ന കൺവൻഷനിൽ നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ
ഡോ.വ്യാസ് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പരിഷത്ത് ജില്ലാ ആരോഗ്യ വിഷയ സമിതി കൺവീനർ ബി. ഷിബുമോൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി സുനിത ശ്രീകുമാർ നന്ദിയും പറഞ്ഞു.