video
play-sharp-fill

മറുനാടൻ മലയാളി ഷാജൻ സ്കറിയ അറസ്റ്റിൽ;ബി.എസ്.എന്‍.എല്‍ ബില്‍ വ്യാജമായി നിർമ്മിമറുനാടൻ മലയാളി ഷാജൻ സ്കറിയ അറസ്റ്റിൽ;ബി.എസ്.എന്‍.എല്‍ ബില്‍ വ്യാജമായി നിർമ്മിച്ചെന്ന  പരാതിയിലാണ് അറസ്റ്റ്

മറുനാടൻ മലയാളി ഷാജൻ സ്കറിയ അറസ്റ്റിൽ;ബി.എസ്.എന്‍.എല്‍ ബില്‍ വ്യാജമായി നിർമ്മിമറുനാടൻ മലയാളി ഷാജൻ സ്കറിയ അറസ്റ്റിൽ;ബി.എസ്.എന്‍.എല്‍ ബില്‍ വ്യാജമായി നിർമ്മിച്ചെന്ന പരാതിയിലാണ് അറസ്റ്റ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: വ്യാജരേഖ കേസില്‍ മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനല്‍ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു.തൃക്കാക്കര പൊലീസ് ആണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.ബിഎസ്‌എൻഎല്‍ ബില്‍ വ്യാജമായി നിര്‍മ്മിച്ചു എന്നാണ് പരാതി.നിലമ്ബൂരില്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോള്‍ ആണ് കസ്റ്റഡിയിലെടുത്തത്. ഷാജൻ സ്കറിയയെ കൊച്ചിയില്‍ എത്തിക്കുമെന്നും പൊലീസ് അറിയിച്ചു.ദില്ലിയില്‍ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാള്‍ മുഖ്യമന്ത്രിയ്ക്ക് ഇ മെയില്‍ വഴി നല്‍കിയ പരാതിയില്‍ ആണ് നടപടി എടുത്തിരിക്കുന്നത്.

മതവിദ്വേഷം വളര്‍ത്താൻ ശ്രമിച്ചെന്ന കേസില്‍ ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു.രാവിലെ നിലമ്ബൂര്‍ എസ്‌എച്ച്‌ഒയ്ക്ക് മുന്നില്‍ ഹാജരാകണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്.വീഴ്ച വരുത്തിയാല്‍ മുൻകൂര്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു.ഈ മാസം 17 ന് ഹാജരാകാൻ ആയിരുന്നു ഷാജൻ സ്കറിയയോട് കോടതി നേരത്തെ ആവശ്യപ്പെട്ടത്.നിലമ്ബൂര്‍ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ സ്‌കറിയ നല്‍കിയ പരാതിയില്‍ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ കോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു.ഹര്‍ജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജൻ സ്കറിയയുടേതെന്നുമായിരുന്നു ജസ്റ്റിസ് കെ ബാബു നേരത്തെ വിമര്‍ശിച്ചത്.മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസില്‍ ഷാജന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിര്‍ദ്ദേശത്തോടെയാണ് ഹൈക്കോടതി മുൻകൂര്‍ ജാമ്യം നല്‍കിയത്.എന്നാല്‍ അമ്മയുടെ അസുഖം കാരണം ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ഷാജൻ ആവശ്യപ്പെട്ടത്.

അതേസമയം, ഷാജന്‍ സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി മാധ്യമപ്രവര്‍ത്തകന്‍ ജി.വിശാഖന്‍റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.പ്രതി അല്ലാത്ത ആളുടെ മൊബൈല്‍ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. അദ്ദേഹം ഒരു മാധ്യമപ്രവര്‍ത്തകനാണ്.ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ കോടതിക്ക് മനസിലായേനെ എന്നും കോടതി പറഞ്ഞിരുന്നു.ഫോണ്‍ പിടിച്ചെടുത്ത നടപടിയില്‍ റിപ്പോര്‍ട്ട്‌ നല്‍കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.മാധ്യമപ്രവര്‍ത്തകന്‍റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.