‘പേര് വീഡിയോയില്‍ പരാമര്‍ശിച്ചു’; നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ വീണ്ടും പരാതി നല്‍കി അതിജീവിത

Spread the love

എറണാകുളം : സിനിമ നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന് എതിരെ വീണ്ടും മുഖ്യ മന്ത്രിക്ക് പരാതി നല്‍കി അതിജീവിത.

video
play-sharp-fill

ഇന്നലെ സർക്കാറിന്റെ അതിഥിയായ് അതിജീവിത എത്തിയപ്പോള്‍ ആയിരുന്നു പരാതി നല്‍കിയത്.കഴിഞ്ഞ ദിവസം കേസിലെ രണ്ടാം പ്രതി ആയ മാർട്ടിൻ സോഷ്യല്‍ മീഡിയ വഴി ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു.കേസില്‍ ഗൂഡാലോചന നടന്നിരുന്നു എന്നും. കേസില്‍ ദിലീപ് പ്രതി അല്ല മറിച്ചു അതി ജീവിതയും സുഹൃത്തുക്കളും ചേർന്ന് അയാളെ മുൻവൈരാഗ്യം വെച്ചു കുടുക്കിയത് ആണ് എന്നുമായിരുന്നു വിഡിയോയില്‍ ഉള്ളത്.

കൂടാതെ പള്‍സർ സുനിയായ് അതിജീവിതക്ക് മുൻ ബന്ധം ഉണ്ട് എന്നും കാറില്‍ വച്ച്‌ അവർ പരസ്പരം ചുംബിച്ചത് കണ്ടു എന്നും ഇയാള്‍ വിഡിയോയില്‍ പറയുന്നു.കാറില്‍ പീഡനം നടന്നില്ല എന്നും ഇവർ പരസ്പരം ഗൂഡലോചന നടത്തി എന്നുമാണ് മറ്റൊരു പരാമർശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കോടതി കേസിലെ ആറ് പ്രതികള്‍ക്കും 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.കുറ്റക്കാരൻ അല്ല എന്ന് കണ്ട് എട്ടാം പ്രതി ദിലീപിനെ വെറുതെ വിടുകയും ചെയ്തു.ഇതില്‍ അപ്പീലിന് പോകാനിരിക്കെ ആണ് രണ്ടാം പ്രതിയുടെ വീഡിയോ വൈറല്‍ ആകുന്നത്.

വിഡിയോയില്‍ വീണ്ടും തന്നെ മോശക്കാരിയാക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞാണ് അതി ജീവിത വീണ്ടും പരാതി നല്‍കിയത്. ഉടനെ നടപടികള്‍ ഉണ്ടാകും എന്നാണ് സർക്കാർ നല്‍കിയ ഉറപ്പ്.