പല്ല് തേക്കുന്നതിനിടെ ഇളകിയിരുന്ന പല്ല് അബദ്ധത്തിൽ വിഴുങ്ങി പത്ത് വയസ്സുകാരൻ ; ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന പല്ല് പുറത്തെടുത്ത് കുട്ടിയുടെ ജീവൻ രക്ഷിച്ച് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്‌ധർ

Spread the love

പാലാ :  പല്ല് തേക്കുന്നതിനിടെ ഇളകിയിരുന്ന പല്ല് അബദ്ധത്തിൽ വിഴുങ്ങി പത്ത് വയസ്സുകാരൻ .

video
play-sharp-fill

ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന പല്ല് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ബ്രോങ്കോസ്കോപ്പി വി​ദ​ഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു.

മുണ്ടക്കയം സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിയാണ്  ബ്രഷ് ചെയ്യുമ്പോൾ അടർന്ന് പോയ പല്ല് അബദ്ധത്തിൽ വിഴുങ്ങിയത്. പല്ല് വിഴു​ങ്ങിയിരുന്ന കാര്യം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് മറ്റൊരു ആശുപത്രിയിൽ വീട്ടുകാർ കുട്ടിയെ കാണിച്ചിരുന്നെങ്കിലും പ്രാഥമിക പരിശോധനയിൽ പല്ല് വയറിനുള്ളിലേക്ക്  പോയെന്നാണ് കരുതിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ  2 ദിവസം കഴിഞ്ഞ് കുട്ടിക്ക് ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടർന്നു വീണ്ടും പരിശോധന നടത്തി.

എക്സ്റേ എടുത്തു നടത്തിയ പരിശോധനയിൽ പല്ല് ശ്വാസകോശത്തിൽ കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ വി​ദ​ഗ്ധ ചികിത്സക്കായി എത്തിച്ചത്.

പൾമൺറി വിഭാ​ഗം മേധാവി ഡോ.ജെയ്സി തോമസ്, അസോ. കൺസൾട്ടന്റ് ഡോ.മിഥുൻ.ജെ എന്നിവരുടെ നേതൃത്വത്തിൽ എൻഡോസ്കോപ്പി പരിശോധനയിൽ വലതു ശ്വാസകോശകുഴലിന്റെ ഉള്ളിലായി പല്ല് ഇരിക്കുന്നത് കണ്ടെത്തി. തുടർന്നാണ് ഫൈബ്രോപ്റ്റിക് ബ്രോങ്കോസ്കോപ്പി നടത്തി പല്ല് പുറത്തെടുത്തത്.

 

അനസ്തേഷ്യോളജി വിഭാ​ഗം കൺസൾട്ടന്റ് ഡോ.ജയിംസ് സിറിയക്കും ചികിത്സയുടെ ഭാ​ഗമായി. അന്യവസ്തുക്കൾ ശ്വാസകോശത്തിൽ ഉൾപ്പെടെ കുടുങ്ങിയാൽ പുറത്തെടുക്കാൻ പൾമണറി മെഡിസിൻ വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ വി​​​ദ​ഗ്ധ സംഘവും അത്യാധുനിക സജ്ജീകരണങ്ങളും മാർ സ്ലീവാ മെഡിസിറ്റിയിൽ 24 മണിക്കൂറും സേവനമുണ്ട്.

സുഖം പ്രാപിച്ച കുട്ടി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.