play-sharp-fill
വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ്  അറസ്റ്റ് ചെയ്തു

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

 

മേലുക്കാവ്: വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.കടനാട് നീലൂർ നൂറുമല ഭാഗത്ത് കൊടൈക്കനാലില്‍ വീട്ടില്‍ അരുണ്‍ ചെറിയാനെയാണ് (28) മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തത്

പ്രതി പെൺകുട്ടിക്ക് വിവാഹം വാഗ്ദാനം നൽകി 2019 മുതൽ പീഡിപിച്ച് വരുകയായിരുന്നു. തുടർന്ന് പ്രതി പെൺകുട്ടിയെ വിവാഹo കഴിക്കില്ലെന്നും പറഞ്ഞ് കടന്നു കളഞ്ഞു. ഇതുമൂലം പെൺകുട്ടി മേലുക്കാവ് പോലീസിൽ പരാതി നൽകി ഇതറ പ്രതി സ്ഥലത്ത് നിന്ന് ഒളിവിൽ പോയി.

പിന്നീട് നടത്തിയ തിരച്ചിലില്‍ ഇയാള്‍ വിദേശത്തേക്ക് പോകാൻ മെഡിക്കല്‍ ചെക്കപ്പിനായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുകയും, തുടർന്ന് അന്വേഷണസംഘം ഡല്‍ഹിയിലെത്തി ഇയാളെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. മേലുകാവ് എസ്.എച്ച്‌.ഒ ഏലിയാസ് പി. ജോർജ്, എസ്.ഐ റെജിമോൻ, എ.എസ്.ഐ അഷ്റഫ്, സി.പി.ഒ അബീഷ് എന്നിവരും അന്വേഷണസംഘമാണ് നേർതൃത്വം നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group