ചേർത്തലയിലെ നാല്പതുകാരിയായ അദ്ധ്യാപിക പത്താംക്ലാസ്സ് വിദ്യാർത്ഥിയോടൊപ്പം മുങ്ങിയതായി സംശയം ; ഇരുവരും തിരുവനന്തപുരത്തുണ്ടെന്ന് സൂചന
സ്വന്തം ലേഖകൻ
ചേർത്തല: വിവാഹിതയും പത്തു വയസ്സുള്ള കുട്ടിയുമുള്ള അദ്ധ്യാപിക പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായി ഒളിച്ചോടിയെന്ന് സംശയം. ചേർത്തലയിൽ നിന്നും ഞായറാഴ്ച മുതൽ കാണാതായ 40 കാരിയ്ക്കും 16 കാരനും വേണ്ടി മുഹമ്മ എസ്ഐ യുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മൊബൈൽഫോൺ പിന്തുടർന്ന് ഇരുവരും തിരുവനന്തപുരത്ത് വർക്കല ഭാഗത്ത് ഉള്ളതായി സൂചനകൾ കിട്ടിയിട്ടുണ്ട്.
തണ്ണീർമുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയെയും വിദ്യാർത്ഥിയെയും കാണാതായ സംഭവത്തിൽ പൊലീസ് തിരച്ചിൽ ഈർജ്ജിതമാക്കി. 40 കാരിയായ അധ്യാപികയും പത്താം ക്ലാസ് വിദ്യാർത്ഥിയും ഒന്നിച്ച് കടന്നതായാണ് സൂചന. വിവാഹമോചിതയും പത്തുവയസ്സുള്ള ഒരു കുട്ടിയുമുള്ള അദ്ധ്യാപിക വിദ്യാർത്ഥിക്ക് മൊബൈൽ വാങ്ങി നൽകിയതായും മണിക്കൂറുകൾ ഇവർ സംസാരിച്ചിരുന്നതായുമാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം കേന്ദ്രീകരിച്ച് ഇവർക്ക് വേണ്ടി പോലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഫോൺ ഓണായപ്പോൾ ഇവർ വർക്കല പരിധിയിലാണെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിൽ ഇരുവരും തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.