
ഡല്‍ഹി: ലൈംഗികബന്ധത്തിനുള്ള അഭ്യർത്ഥന നിരസിച്ച വിവാഹിതനെ പിന്തുടർന്ന് ശല്യം ചെയ്ത യുവതിക്ക് കോടതിയുടെ സഞ്ചാര വിലക്ക്.
രോഹിണി കോടതിയിലെ സിവില്‍ ജഡ്ജി രേണു പുറപ്പെടുവിച്ച ഉത്തരവിലാണ് യുവതിക്ക് സഞ്ചാര വിലക്ക് ഏർപ്പെടുത്തിയത്. പരാതിക്കാരന്റെ വീട്ടില്‍ നിന്ന് 300 മീറ്റർ പരിധിയില്‍ യുവതി വരാൻ പാടില്ലെന്നും സോഷ്യല്‍ മീഡിയ, ഫോണ്‍ കോള്‍ എന്നിവയുള്‍പ്പെടെ ഏതെങ്കിലും മാർഗങ്ങളിലൂടെ പുരുഷന്റെ കുടുംബാംഗങ്ങളെ ബന്ധപ്പെടുന്നത് ഒഴിവാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
2019 ല്‍ ഒരു ആശ്രമത്തില്‍ വച്ചാണ് പരാതിക്കാരനും യുവതിയും ആദ്യമായി കണ്ടുമുട്ടിയത്. തുടർന്ന് മൂന്ന് വർഷത്തോളം ഇരുവരും പരിചയത്തിലായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് 2022ല്‍ പുരുഷനോട് യുവതി വിവാഹാഭ്യർത്ഥന നടത്തി. എന്നാല്‍ തന്റെ പ്രായവും വിവാഹിതനാണെന്നുമുള്ള കാര്യം ചൂണ്ടിക്കാട്ടി യുവതിയുടെ വിവാഹാഭ്യർത്ഥന ഇയാള്‍ നിരസിക്കുകയായിരുന്നു.
കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യുവതി പരാതിക്കാരനെ നിരന്തരം ശല്യപ്പെടുത്താൻ തുടങ്ങിയപ്പോഴാണ് യുവതിയുമായുളള എല്ലാ ബന്ധം ഇയാള്‍ അവസാനിപ്പിച്ചത്.