വിവാഹവാഗ്ദാനം നൽകി പീഡനം; എട്ട് വര്‍ഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍
തൃശൂർ :വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു. പ്രതിയെ പിടികൂടിയത് നീണ്ട 8 വർഷത്തിന് ശേഷം. ഇടുക്കി തൊടുപുഴ കോത്താനിക്കുന്ന വീട്ടില്‍ മമ്മു മകന്‍ മജീദ് (42) നെയാണ് അറസ്റ്റ് ചെയ്തത്.
ചാവക്കാട് എസ്.എച്ച്.ഒ. വി.വി. വിമലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.യുവതിയുടെ 10 പവന്‍ സ്വര്‍ണവും പ്രതി തട്ടിയെടുത്തിരുന്നു. തുടര്‍ന്ന് പ്രതി മുങ്ങുകയായിരുന്നു. നീണ്ട എട്ടു വര്‍ഷമാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്.
ഇടുക്കി, തൊടുപുഴ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ദിവസങ്ങളോളം പിന്‍തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.തുടർന്ന് കോടതിയിൽ ഹാജരാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ്.ഐ. പി.എസ്. അനില്‍കുമാര്‍, സി.പി.ഒമാരായ ഇ.കെ. ഹംദ്, സജീഷ്, റോബര്‍ട്ട്, അനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.