video
play-sharp-fill

വധൂവരന്മാരുടെ കിടപ്പുമുറിയിലെ എയർകണ്ടീഷനിലും ബെഡിലും അഴുകിയ മുട്ടയും ഉണക്കമീനും വെച്ച് വിവാഹ റാഗിങ്ങ് ; മലപ്പുറത്ത് വിവാഹ വീട്ടിൽ അതിര് കടന്ന് തമാശ കാണിച്ച യുവാക്കൾ പൊലീസ് പിടിയിൽ

വധൂവരന്മാരുടെ കിടപ്പുമുറിയിലെ എയർകണ്ടീഷനിലും ബെഡിലും അഴുകിയ മുട്ടയും ഉണക്കമീനും വെച്ച് വിവാഹ റാഗിങ്ങ് ; മലപ്പുറത്ത് വിവാഹ വീട്ടിൽ അതിര് കടന്ന് തമാശ കാണിച്ച യുവാക്കൾ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: വിവാഹ വീട്ടിൽ തമാശയൊപ്പിക്കുന്നതിനായി വധൂവരന്മാരുടെ കിടപ്പുമുറിയിലെ എയർകണ്ടീഷനിലും ബെഡിലും അഴുകിയ മുട്ടയും ഉണക്കമീനും വെച്ച യുവാക്കൾ പൊലീസ് പിടിയിൽ.

സംഭവം മലപ്പുറം തൃക്കുളത്ത് സംഭവം അരങ്ങേറിയത്. വിവാഹ വീട്ടിൽ വരന്റെ മുറിയിൽ തമാശ അതിര് കടന്ന് അതിക്രമം കാണിച്ച രണ്ടു യുവാക്കളാണ് പൊലീസ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കുളം പതിനാറുങ്ങൽ കവുങ്ങുംതോട്ടത്തിൽ മുഹമ്മദ് ഫവാസ് (24), കവുങ്ങുംതോട്ടത്തിൽ സൈനുദ്ധീൻ (27) എന്നിവരെ് തിരൂരങ്ങാടി പൊലീസാണ് അറസ്റ്റ് ചെയ്തത്.

പതിനാറുങ്ങൽ പൂച്ചേങ്ങൽ കുന്നത്ത് ജാഫറിന്റെ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ജാഫറിന്റെ അനിയന്റെ കല്യാണ ദിവസം കിടപ്പുമുറിയിലെ എയർകണ്ടീഷനിലും ബെഡിലും യുവാക്കൾ അഴുകിയ മുട്ടയും ഉണക്കമീനും വെക്കുകയായിരുന്നു.

തുടർന്ന് ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ അടിപിടിയുണ്ടായെന്നും പൊലീസ് പറഞ്ഞു. പരാതിയിൽ പൊലീസ് കേസെടുത്ത് പ്രതികളെ റിമാൻഡ് ചെയ്തു.

അതേ സമയം ലോക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് വിവാഹം ആർഭാടമില്ലാതെയാണ് കോവിഡ് കാലത്തു നടത്തുന്നത്.

Tags :