വിവാഹഭ്യര്‍ത്ഥന നിരസിച്ചു; പണം തിരികെ ചോദിച്ചത് പ്രകോപിപ്പിച്ചു; അധ്യാപികയെ കുത്തിക്കൊന്നത് കുടുംബ സുഹൃത്ത്; പ്രതി അറസ്റ്റിൽ
സ്വന്തം ലേഖിക
ബെംഗളൂരു: ബെംഗളൂരുവില്‍ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയത് കുടുംബ സുഹൃത്താണെന്ന് പൊലീസ്.
ശാന്തിനഗറിലെ നഞ്ചപ്പ സര്‍ക്കിളിലെ വീട്ടില്‍ അധ്യാപിക കൗസര്‍ മുബീനെ കൊലപ്പെടുത്തിയ കേസില്‍ കുടുംബ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാണ്ഡ്യ സ്വദേശിയായ നദീം പാഷ (35) ആണ് പൊലീസ് പിടികൂടിയത്. കൗസര്‍ മുബീന്‍റെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് നദീം പാഷയെന്ന് പാലീസ് പറഞ്ഞു.
അധ്യാപികയായിരുന്ന കൗസര്‍ മുബീനോട് നദീം വിവാഹഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഇത് കൌസര്‍ നിരസിച്ചു. കൂടാതെ കൗസര്‍ മുബീയും നദീം പാഷയും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു.
കടം കൊടുത്ത പണം മുമീന തിരികെ ചോദിച്ചതും നദീമിനെ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് ഇയാള്‍ ആളില്ലാത്ത തക്കം നോക്കി അധ്യാപികയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയതെന്ന് ആന്തിനഗര്‍ പൊലീസ് പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് കൗസര്‍ മുബീനെ വീട്ടില്‍ കുത്തേറ്റ് ചേരയില്‍ കുളിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹമോചിതയായ ഇവര്‍ വീട്ടില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം. സംഭവം നടക്കുമ്പോള്‍ മകള്‍ സ്‌കൂളിലായിരുന്നു.
അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളൊന്നും വീട്ടില്‍ ഉണ്ടായിരുന്നുമില്ല. ഇതോടെ ഇവരുമായി അടുത്ത ബന്ധമുള്ളയാളാണ് കൊലയാളിയെന്നും ആരുമില്ലെന്ന് മനസിലാക്കിയാണ് പ്രതി വീട്ടിലെത്തിയതെന്നും പൊലീസ് സംശയിച്ചിരുന്നു.
തുടര്‍ന്ന് വീട്ടില്‍ സ്ഥിരമായി വന്നിരുന്നവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. ഇതോടെയാണ് സംശയം നദീം പാഷയിലേക്കെത്തിയത്. നദീം കൗസര്‍ മുബീനെ വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ മൊഴിയാണ് പൊലീസിന് തുമ്പായത്.
കൗസര്‍ മുബീനും ഇവരുടെ മാതാപിതാക്കള്‍ക്കും നദീമുമായുള്ള ബന്ധത്തില്‍ താത്പര്യമുണ്ടായിരുന്നില്ല.