
താലികെട്ടും വിവാഹസദ്യയും കഴിഞ്ഞ് വസ്ത്രം മാറാൻ പോയ വധു കാമുകനൊപ്പം ഒളിച്ചോടി
സ്വന്തം ലേഖിക
കോഴിക്കോട്: വിവാഹ സദ്യ കഴിഞ്ഞ് വസ്ത്രംമാറാൻ പോയ വധു കാമുകനൊപ്പം കടന്നു കളഞ്ഞു. കോഴിക്കോടാണ് സംഭവം. വധുവിന്റെ അച്ഛൻ പൊലീസിൽ പരാതി നൽകി. നഗരത്തിലെ ഒരു ഓഡറ്റോറിയത്തിൽ ഞായറാഴ്ചയായിരുന്നു വിവാഹം. വിവാഹശേഷം വരനും വധുവും ഒന്നിച്ചിരുന്ന് ഭക്ഷണംകഴിച്ചു. തുടർന്ന് പെൺവീട്ടുകാർ ഒരുക്കിയ സൽകാരത്തിൽ പോകാനായി വസ്ത്രംമാറാൻ പോയ വധു തിരിച്ചു വന്നില്ല. സുഹൃത്തായ യുവതിയെയും ഒപ്പംകൂട്ടിയിരുന്നു.
ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്ന വധുവിനെ ബന്ധുക്കൾ അന്വേഷിച്ചു. കാണാതെ വന്നപ്പോൾ ഓഡറ്റോറിയത്തിലെ സി.സി.ടി.വി. ക്യാമറ പരശോധിച്ചു. വധു ഒരു കാറിൽ കയറി പോകുന്നതാണ് കണ്ടത്. ആറ് വർഷംമുമ്ബ് പരിചയപ്പെട്ട പൊക്കുന്ന് സ്വദേശിയുടെ കാറിലാണ് പോയതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പൊക്കുന്നുള്ള കടയിൽ ആറ് വർഷത്തോളം യുവതി ജോലി ചെയ്തിരുന്നു. പൊക്കുന്നിലാണ് വധുവിന്റെ അച്ഛന്റെ വീട്. പെണ്ണിന്റെ അകന്ന ബന്ധുതന്നെയായിരുന്നു ഇരിങ്ങാടൻപളളി സ്വദേശിയായ വരൻ. പെൺവീട്ടുകാർ 1500 പേർക്കുളള സത്കാരസദ്യ ഒരുക്കിയിരുന്നു. അതേസമയം വധുവിന്റെ അച്ഛൻ മകളെ കാണാനില്ലെന്ന് നൽകിയ പരാതിയിൽ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Whatsapp Group 1 | Whatsapp Group 2 |Telegram Group
