play-sharp-fill
വിവാഹ വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കെ മോഷണം; എട്ട് ലക്ഷം രൂപയും 16 പവന്‍ സ്വര്‍ണവും കവര്‍ന്ന പ്രതി പിടിയില്‍; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

വിവാഹ വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കെ മോഷണം; എട്ട് ലക്ഷം രൂപയും 16 പവന്‍ സ്വര്‍ണവും കവര്‍ന്ന പ്രതി പിടിയില്‍; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

സ്വന്തം ലേഖിക

മലപ്പുറം: കല്‍പകഞ്ചേരി ചെറവന്നൂര്‍ പാറമ്മലങ്ങാടിയിലെ വിവാഹ വീട്ടില്‍ നിന്ന് 16 പവന്‍ സ്വര്‍ണവും എട്ട് ലക്ഷം രൂപയും മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി.


താനാളൂര്‍ ഒഴൂര്‍ സ്വദേശി കുട്ടിയാമാകനത്ത് ഷാജഹാന്‍ (57) എന്ന മണവാളന്‍ ഷാജഹാനെയാണ് കല്‍പകഞ്ചേരി എസ് ഐ ജലീല്‍ കറുത്തേടത്തും സംഘവും അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മണ്ണുതൊടുവില്‍ അബ്ദുല്‍ കരീമിന്റെ വീട്ടില്‍ നിന്ന് 16 പവന്‍ സ്വര്‍ണവും എട്ട് ലഷം രൂപയും കവര്‍ന്നത്.
മോഷണം നടന്ന ദിവസം പകലിലാണ് ഇരിങ്ങാവൂര്‍ മീശപ്പടി ഓഡിറ്റോറിയത്തില്‍ അബ്ദുല്‍ കരീമിന്റെ മകളുടെ വിവാഹ സത്കാരമുണ്ടായത്.

ഇത് കഴിഞ്ഞ് അബ്ദുല്‍ കരീമും ഭാര്യ ഹാജറയും മകനും വീട്ടില്‍ വന്ന് വിശ്രമിക്കുമ്പോഴാണ് മോഷണം. കഴുത്തിലെ മാല പൊട്ടിക്കുന്നതിനിടെ ശബ്ദം കേട്ട് ഉറക്കം ഉണര്‍ന്നതോടെ സ്വര്‍ണവും പണവുമായി പ്രതി രക്ഷപ്പെടുകയായിരുന്നു.

മോഷണം നടത്തി രക്ഷപ്പെടുന്ന സി സി ടി വി ദൃശ്യം ലഭിച്ചത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിയെ വലയിലാക്കാന്‍ പൊലീസിന് ഏറെ സഹായകരമായി.