പൂജ കഴിഞ്ഞ് നട തുറക്കാൻ വൈകി: മുഹൂർത്തം തെറ്റാതിരിക്കാൻ കല്യാണ പാർട്ടികളുടെ ഉന്തും തള്ളും; ഗുരുവായൂരിൽ നടന്നത് 106 വിവാഹങ്ങൾ
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹത്തിരക്ക് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ദിവസേന നൂറുകണക്കിന് വിവാഹങ്ങൾ അരങ്ങേറുന്ന ക്ഷേത്രത്തിൽ ഇന്നലെ നടന്നത് 106 വിവാഹങ്ങളാണ്. എന്നാൽ പൂജ കഴിഞ്ഞ് നട തുറക്കാൻ വൈകിയതോടെ വിവാഹപ്പാർട്ടിക്കാർ തിക്കിത്തിരക്കി ഉന്തുംതള്ളുമായി മാറി.
106 വിവാഹങ്ങളാണ് ഇന്നലെ ക്ഷേത്രത്തില്‍ നടന്നത്. രാവിലെ പന്തീരടി പൂജ കഴിഞ്ഞ് നട തുറക്കാന്‍ വൈകി. പന്തീരടി പൂജയ്ക്ക് നടയടച്ച് 9.10നാണ് തുറന്നത്. 9നും 9.30നും ഇടയ്ക്കായിരുന്നു വിവാഹങ്ങളുടെ മുഹൂര്‍ത്തം. ഇതോടെ മുഹൂർത്തം തെറ്റാതിരിക്കാൻ വിവാഹ സംഘങ്ങള്‍ തങ്ങളുടെ വധുവിനെയും വരനെയും മണ്ഡപത്തിലേക്ക് കയറ്റാന്‍ തിടുക്കം കൂട്ടി.
നട തുറന്നപ്പോള്‍ വധൂവരന്‍മാര്‍ക്കൊപ്പം ഫോട്ടോ – വീഡിയോഗ്രാഫര്‍മാരും തള്ളിക്കയറി. തിരക്കിനിടിലൂടെ വധുവിനെ മണ്ഡപത്തിലേക്ക് കയറ്റാനും താലികെട്ട് കഴിഞ്ഞ് താഴെയിറക്കാനുമായിരുന്നു ബന്ധുക്കള്‍ പാടുപെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group