ബിരിയാണിയിൽ കോഴിക്കാല് കിട്ടിയില്ല: കല്യാണ വീട്ടിൽ കൂട്ടത്തല്ല്, വധുവിന്റെ വീട്ടുകാർ വരന്റെ വീട്ടുകാരെ കസേരകളെടുത്ത് അടിച്ചു

Spread the love

 

ഉത്തർപ്രദേശ്: വിവാഹവീട്ടിൽ തല്ലും വഴക്കുമുണ്ടാകുന്ന സംഭവങ്ങളൊന്നും അത്ര പുതുമയുള്ളതല്ല. പണ്ടുകാലത്തും ഇതൊക്കെ നടന്നിട്ടുണ്ട്. എന്നാൽ, ഇന്ന് മൊബൈൽ ക്യാമറകളും സോഷ്യൽ മീഡിയയും സജീവമായതിനാൽ തന്നെ ലോകത്തെവിടെ എന്ത് നടന്നാലും ആരും അറിയും എന്ന അവസ്ഥയാണ്.

 

എന്നാലിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു വീഡിയോയാണ്. കല്ല്യാണത്തിനിടെ വിളമ്പിയ ചിക്കൻ ബിരിയാണിയിൽ കോഴിക്കാല് കിട്ടിയില്ല എന്നും പറഞ്ഞാണ് തല്ലു നടന്നത്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം . വിവാഹ വിരുന്നില്‍ വിളമ്പിയ ബിരിയാണിയില്‍ ചിക്കൻ ലെഗ് പീസ് ഇല്ലെന്നായിരുന്നു വധുവിന്റെ പക്ഷം കണ്ടെത്തിയ കുറ്റം. ഇതിനു പിന്നാലെ ഇരുവരും തമ്മില്‍ തർക്കങ്ങള്‍ ഉടലെടുത്തു. ഇത് പതുക്കെ കൈയ്യാങ്കളിയിലേയ്‌ക്ക് മാറുകയായിരുന്നു. സംഭവത്തില്‍ പാചകക്കാരും വരന്റെ വീട്ടുകാരും ആക്രമിക്കപ്പെട്ടു. കോഴിക്കാല്‍ കിട്ടാത്ത ദേഷ്യത്തില്‍ വധുവിന്റെ ബന്ധുക്കള്‍ കസേര എടുത്ത് വരെ വരന്റെ ബന്ധുക്കളെ മർദ്ദിച്ചു.

 

“ബിരിയാണിയിലെ ചിക്കൻ ലെഗ് പീസ് വീണ്ടും വിവാഹ വീട്ടില്‍ കോലാഹലമുണ്ടാക്കുന്നു.” എന്ന കുറിപ്പോടെയാണ് സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യങ്ങളില്‍ പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ആളുകൾ തമ്മിൽ പൊരിഞ്ഞ തല്ല് നടക്കുന്നത് കാണാം. ആദ്യം ഉന്തും തള്ളുമായിരുന്നെങ്കിൽ സംഭവം കൈവിട്ടു പോവുകയാണ്. അവസാനം കസേരകളെടുത്ത് വരെ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും തല്ലുന്നത് കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group