ആദ്യം ഞങ്ങള്‍ ഫോട്ടോയെടുക്കും…..! വിവാഹത്തിന് വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്; മനം മടുത്ത് താലികെട്ടാന്‍ വിസമ്മതിച്ച്‌ വരന്‍; ഒടുവിൽ സംഭവിച്ചത്

Spread the love

സ്വന്തം ലേഖിക

ലക്നൗ: എന്തും സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന ഇന്നത്തെ കാലത്ത്
വിവാഹത്തിന് നട്ടന്ന കൂട്ടത്തല്ല് വൈറലായിരിക്കുകയാണ്.

ആദ്യം ആര് ഫോട്ടോ പകര്‍ത്തും എന്നതായിരുന്നു തര്‍ക്കത്തിനുള്ള കാരണം. പെണ്ണിന്റെ വീട്ടുകാര്‍ ആദ്യം വിവാഹത്തിന്റെ ചിത്രം പകര്‍ത്തുമോ അതോ ചെറുക്കന്റെ വീട്ടുകാര്‍ പകര്‍ത്തുമോ എന്നതായിരുന്നു തര്‍ക്കത്തില്‍ കലാശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുപിയിലെ ദേവരിയ ജില്ലയിലാണ് സംഭവം നടന്നത്. ഡിസംബര്‍ എട്ടിനായിരുന്നു വിവാഹം. വരമാല ചടങ്ങ് കഴിഞ്ഞയുടനെ തന്നെ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ആര് ആദ്യം ഫോട്ടോ പകര്‍ത്തും എന്നതിനെ ചൊല്ലി ചര്‍ച്ച തുടങ്ങി.

ഇത് അധികം വൈകാതെ ചൂടുപിടിച്ചു, പിന്നാലെ വഴക്കിലും കയ്യാങ്കളിയിലും എത്തിച്ചേരുകയായിരുന്നു.

വിവാഹ ഘോഷയാത്ര രാംപൂര്‍ കാര്‍ഖാന ധൂസില്‍ നിന്ന് മാധവ്പൂര്‍ ഗ്രാമത്തിലേക്ക് ആയിരുന്നു. എന്നാല്‍, അപ്പോഴൊന്നും കുഴപ്പമില്ലായിരുന്നു. മാത്രമല്ല, എല്ലാവരും വിവാഹത്തിന്റെ ആവേശത്തിലും ആയിരുന്നു.

എന്നാല്‍, ചടങ്ങുകള്‍ ആരംഭിച്ച്‌ കഴിഞ്ഞപ്പോഴാണ് തീരെ പ്രതീക്ഷിക്കാത്ത ഈ ട്വിസ്റ്റ് ഉണ്ടായത്. വരന്റെ ഭാഗത്ത് നിന്നുമുള്ള ചില ആളുകളാണ് ഞങ്ങള്‍ ആദ്യം ഫോട്ടോ എടുക്കും എന്നും പറഞ്ഞ് തര്‍ക്കം തുടങ്ങിയത്. അതില്‍ പലരും മദ്യപിച്ചിട്ടുണ്ടായിരുന്നു. ഏതായാലും കയ്യാങ്കളിയില്‍ വരന്റെ അമ്മാവനും സഹോദരിക്കും പരിക്കേറ്റു.

ഏതായാലും അധികം വൈകാതെ രാംപൂര്‍ കര്‍ഖാന പൊലീസ് സ്ഥലത്തെത്തി. രംഗം ശാന്തമാക്കി. അപ്പോഴേക്കും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വരനാണെങ്കില്‍ ഇതിലെല്ലാം മനം മടുത്ത് ആദ്യം താലി കെട്ടാന്‍ വിസമ്മതിച്ചു. എന്നാല്‍, പിന്നീട് വിവാഹം നടന്നു.