play-sharp-fill
ഫോട്ടോകള്‍ ‘അഡള്‍ട്ട് സൈറ്റില്‍’; പരാതിയുമായി പോലീസിനെ സമീപിച്ചപ്പോൾ  അതിലും വേദനിപ്പിക്കുന്ന അവസ്ഥ; ദുരനുഭവം പങ്കുവെച്ച് എഴുത്തുകാരി ചിത്തിര കുസുമന്‍

ഫോട്ടോകള്‍ ‘അഡള്‍ട്ട് സൈറ്റില്‍’; പരാതിയുമായി പോലീസിനെ സമീപിച്ചപ്പോൾ അതിലും വേദനിപ്പിക്കുന്ന അവസ്ഥ; ദുരനുഭവം പങ്കുവെച്ച് എഴുത്തുകാരി ചിത്തിര കുസുമന്‍

സ്വന്തം ലേഖിക

കൊച്ചി: സോഷ്യല്‍ മീഡിയ ഉപയോഗം ഇന്ന് എത്രമാത്രം സജീവമാണോ അത്രയും തന്നെ സൈബര്‍ ക്രൈമുകള്‍ അഥവാ സൈബറിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങളും കൂടിവരിക തന്നെയാണ്.

എന്നാല്‍ പലപ്പോഴും ഇത്തരം കേസുകളില്‍ ഫലപ്രദമായ തീര്‍പ്പുകളോ ഇടപെടലുകളോ ഉണ്ടാകുന്നില്ലെന്നതാണ്. സത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാനമായൊരു പരാതിയാണ് യുവ എഴുത്തുകാരി ചിത്തിര കുസുമന്‍ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ തന്നെയാണ് ചിത്തിര തനിക്ക് നേരിടേണ്ടി വന്ന അപമാനകരമായ ദുരനുഭവത്തെ കുറിച്ച്‌ പങ്കുവച്ചത്.

ഫേസ്ബുക്കില്‍ പലപ്പോഴായി പങ്കുവച്ച ചിത്തിരയുടെ ഫോട്ടോകള്‍ ഒരു അഡള്‍ട്ട് സൈറ്റില്‍ ഉണ്ടെന്ന് സുഹൃത്ത് വഴിയാണ് ചിത്തിര അറിയുന്നത്. ഗൂഗിളില്‍ പേരോ ഇമേജോ സര്‍ച്ച്‌ ചെയ്യുന്ന കൂട്ടത്തിലാണ് സുഹൃത്ത് ഇക്കാര്യം കണ്ടെത്തുന്നത്.

ജനുവരിയിലാണ് ചിത്തിരയുടെ ഫോട്ടോകള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഇവര്‍ അറിയുന്നത് നവംബറിലും.

സംഭവം അറിഞ്ഞതോടെ ചിത്തിരയും ഈ സൈറ്റില്‍ കയറിനോക്കി. ഫോട്ടോകള്‍ അപ്ലോഡ് ചെയ്തതായി മനസിലാക്കിയ ശേഷം പൊലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചു. തുടര്‍ന്ന് കൊച്ചി ഇന്‍ഫോപാര്‍ക്കിലുള്ള സൈബര്‍ സെല്‍ ഓഫീസില്‍ പോയി.

എന്നാല്‍ പരാതി ബോധിപ്പിക്കാനെത്തിയപ്പോള്‍ സൈബര്‍ പൊലീസില്‍ നിന്നുണ്ടായ ആദ്യത്തെ അനുഭവം വേദനിപ്പിക്കുന്നതായിരുന്നു എന്ന് ചിത്തിര പറയുന്നു.

‘ഞാന്‍ ആരാണെന്നോ എന്ത് ചെയ്യുന്നു എന്നോ പറയാതെ ഒരു സ്ത്രീ എന്ന നിലയില്‍, ഒരു വ്യക്തി എന്ന നിലയിലാണ് എന്‍റെ പരാതി അറിയിച്ചത്. ഉടനെ തന്നെ എന്‍റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ആണോ എന്ന ചോദ്യമായിരുന്നു അവര്‍ ചോദിച്ചത്. ഞാന്‍ അല്ലെന്ന് പറഞ്ഞു. പ്രൊഫൈല്‍ ലോക്ക് ചെയ്യാതെ ഫോട്ടോകള്‍ ഷെയര്‍ ചെയ്താല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന മട്ടിലായിരുന്നു പിന്നീട് അവരുടെ പെരുമാറ്റം. എല്ലാ ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തി പറയുന്നില്ല. എങ്കിലും ഏതെങ്കിലും വിധത്തിലുള്ള പ്രശ്നത്തില്‍ പെട്ട് പ്രതിസന്ധിയിലാകുമ്പോള്‍ ഒരു ആശ്രയം എന്ന നിലയില്‍ നാം എപ്പോഴും ചെല്ലുന്നത് പൊലീസ് സ്റ്റേഷനിലേക്കാണല്ലോ. അവിടെ വച്ച്‌ പ്രശ്നമുണ്ടാകാനുള്ള മൂലകാരണം നമ്മള്‍ തന്നെയാണെന്നുള്ള തരത്തിലുള്ള പ്രതികരണമുണ്ടാകുമ്പോള്‍ അത് നിരാശ നല്‍കുന്നത് തന്നെയാണ്….’- ചിത്തിര പറയുന്നു.