play-sharp-fill
റിട്ടയേര്‍ഡ് ഡോക്ടർക്ക് ഹോട്ടലിൽ വച്ച് വിവാഹം ഉറപ്പിച്ച് നാലംഗ സംഘം ; വിവാഹത്തിന് ശേഷം ദമ്പതികൾക്ക് താമസിക്കാൻ വീട് ഏർപ്പാടാക്കാമെന്ന് പറഞ്ഞ് 6 ലക്ഷം രൂപയും വാങ്ങി, വീട് കാണാനിറങ്ങിയപ്പോൾ ലാപ്ടോപ്പും മൊബൈലുമായി യുവതിയും സംഘവും മുങ്ങി ; പോലീസിൽ പരാതി നൽകി ഡോക്ടർ

റിട്ടയേര്‍ഡ് ഡോക്ടർക്ക് ഹോട്ടലിൽ വച്ച് വിവാഹം ഉറപ്പിച്ച് നാലംഗ സംഘം ; വിവാഹത്തിന് ശേഷം ദമ്പതികൾക്ക് താമസിക്കാൻ വീട് ഏർപ്പാടാക്കാമെന്ന് പറഞ്ഞ് 6 ലക്ഷം രൂപയും വാങ്ങി, വീട് കാണാനിറങ്ങിയപ്പോൾ ലാപ്ടോപ്പും മൊബൈലുമായി യുവതിയും സംഘവും മുങ്ങി ; പോലീസിൽ പരാതി നൽകി ഡോക്ടർ

വയനാട് : റിട്ടയേര്‍ഡ് ഡോക്ടറെ കബളിപ്പിച്ച്  ആറു ലക്ഷത്തോളം രൂപയും ഫോണും ലാപ്‌ടോപും തട്ടിയെടുത്ത് നാലംഗ സംഘം മുങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു വിരമിച്ച്‌ സ്വകാര്യ ക്ലിനിക് നടത്തുന്ന ഡോക്ടറാണ് തട്ടിപ്പിനിരയായത്.

സംഭവത്തില്‍ ഡോക്ടര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ലിനിക്കില്‍വെച്ച്‌ പരിചയപ്പെട്ട യുവാവാണ് ഡോക്ടറെ പുനര്‍വിവാഹത്തിന് നിര്‍ബന്ധിച്ചത്. ഒന്നിലധികം തവണ വിവാഹത്തെക്കുറിച്ച്‌ സംസാരിച്ചപ്പോള്‍ ഡോക്ടര്‍ സമ്മതിക്കുകയായിരുന്നു. യുവാവാണ് ഡോക്ടര്‍ക്ക് യുവതിയെ പരിചയപ്പെടുത്തി കൊടുത്തത്. യുവാവും സംഘവും കാസര്‍കോട് നിന്നാണ് യുവതിയെ എത്തിച്ചത്. ഇരുവരും തമ്മില്‍ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തപ്പോള്‍ നഗരത്തില്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലില്‍ മുറിയെടുത്തു.

ശേഷം യുവതിയുടെ ബന്ധുക്കളെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആളുകളും എത്തി ഡോക്ടറുടേയും യുവതിയുടേയും വിവാഹം ഉറപ്പിക്കുകയായിരുന്നു. അന്ന് രണ്ടു മുറികളിലാണ് ഡോക്ടറെയും യുവതിയെയും താമസിപ്പിച്ചത്. വിവാഹത്തിന് ശേഷം ഇരുവർക്കും താമസിക്കാന്‍ നഗരത്തില്‍ വാടകവീട് ഏര്‍പ്പാടാക്കാമെന്ന് പറഞ്ഞ് സംഘം ഡോക്ടറുടെ മുറിയുടെ വാതില്‍ പുറത്ത് നിന്നു പൂട്ട സ്ഥലംവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിറ്റേന്നു വീണ്ടും സംഘം സ്ഥലത്തെത്തി നടക്കാവില്‍ പണയത്തിന് വീട് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആറു ലക്ഷം രൂപ മുന്‍കൂറായി നല്‍കണമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ പണം നല്‍കി. ശേഷം വീട് കാണാന്‍ പോകുന്ന വഴിയില്‍ തൊട്ടടുത്തുള്ള ആരാധാനാലയം സന്ദര്‍ശിക്കാന്‍ കയറി. ആ സമയം ലാപ്‌ടോപ്പും ഫോണും അടങ്ങിയ ബാഗ് ഡോക്ടർ  സംഘത്തെ ഏല്‍പ്പിച്ചു. പിന്നീട് വീട് കണ്ടു തിരിച്ചെത്തിയപ്പോള്‍ സംഘത്തെ കാണാതാകുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.