video
play-sharp-fill
നിര്‍ധനരായ സ്ത്രീകളെ വിവാഹം കഴിച്ച്‌ സ്വര്‍ണവും പണവുമായി മുങ്ങും; റഷീദ് ഇതുവരെ പത്തോളം വിവാഹം കഴിച്ചതായി വിവരം; വിവാഹത്തട്ടിപ്പ് വീരന്‍ പോലീസ് പിടിയിൽ

നിര്‍ധനരായ സ്ത്രീകളെ വിവാഹം കഴിച്ച്‌ സ്വര്‍ണവും പണവുമായി മുങ്ങും; റഷീദ് ഇതുവരെ പത്തോളം വിവാഹം കഴിച്ചതായി വിവരം; വിവാഹത്തട്ടിപ്പ് വീരന്‍ പോലീസ് പിടിയിൽ

സ്വന്തം ലേഖിക

വൈത്തിരി: വിവാഹത്തട്ടിപ്പ് വീരനെ വൈത്തിരി പൊലീസ് പിടികൂടി.

നിരവധിയിടങ്ങളില്‍ നിന്നും വിവാഹം കഴിച്ചു ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്നതാണ് ഇയാളുടെ രീതി.
ഗുരുവായൂര്‍ രായന്മാരാക്കാര്‍ വീട്ടില്‍ റഷീദ് (41) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിലാക്കാവ് പുതിയതായി വിവാഹം കഴിച്ച വീട്ടില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
നിര്‍ധനരായ സ്ത്രീകളെ വിവാഹം കഴിച്ച്‌ സ്വര്‍ണവും പണവുമായി മുങ്ങുന്ന സ്വഭാവമാണ് ഇയാള്‍ക്ക്. പത്തോളം വിവാഹം കഴിച്ചതായാണ് വിവരമെന്നു പൊലീസ് അറിയിച്ചു.

മോഷണക്കേസിലും ഇയാള്‍ പ്രതിയാണ്. എ.എസ്.ഐ മുജീബുറഹ്മാന്‍, സീനിയര്‍ സി.പി.ഒ ശാലു ഫ്രാന്‍സിസ്, ഡ്രൈവര്‍ വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

വൈത്തിരിയില്‍ നിന്നും 2011ല്‍ വിവാഹം കഴിച്ചു മുങ്ങിയ കേസിലാണ് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്‌തത്‌. മറ്റിടങ്ങളില്‍ ഇത്തരം തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.