
സ്വന്തം ലേഖിക
ചെന്നൈ: വിവാഹത്തട്ടിപ്പുകാരിയെ കൈയ്യോടെ പിടികൂടി മുന്‍ ഭര്‍ത്താവ്.
തമിഴ്‌നാട് നാമക്കലിലാണ് സംഭവം. മധുര സ്വദേശി സന്ധ്യ(27)യെയാണ് മുന്‍ ഭര്‍ത്താവ് ധനബാലനും പൊലീസും ചേര്‍ന്ന് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സന്ധ്യക്കൊപ്പമുണ്ടായിരുന്ന എന്‍ ഗൗതം (26), ജയവേല്‍(30), ധനലക്ഷമി(45) എന്നിവരെയും ധനബാലന്റെ പരാതിയില്‍ പൊലീസ് പിടികൂടി. ഇതില്‍ ധനലക്ഷ്മി വിവാഹബ്രോക്കറായും മറ്റു രണ്ടുപേര്‍ യുവതിയുടെ ബന്ധുക്കള്‍ എന്ന വ്യാജേനയുമാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായ സന്ധ്യ ഇതുവരെ ആറ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബന്ധുക്കളെന്ന വ്യാജേന ചിലരെ സംഘടിപ്പിച്ചെത്തി യുവാക്കളെ വിവാഹം കഴിക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ പണവും ആഭരണങ്ങളുമായി മുങ്ങുന്നതാണ് സംഘത്തിന്റെ രീതി.
സെപ്തംബര്‍ ഏഴാം തീയതിയാണ് സന്ധ്യയും ധനബാലും വിവാഹിതരായത്. ബ്രോക്കറായ ബാലമുരുകന്‍ എന്നയാള്‍ക്ക് ഒന്നരലക്ഷം രൂപ കമ്മീഷന്‍ നല്‍കിയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം സന്ധ്യയെ കാണാതാവുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണവും പണവും നഷ്ട്ടപ്പെട്ടതായി വീട്ടുകാര്‍ തിരിച്ചറിയുകയും ചെയ്തു. സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ ധനബാലന്‍ സന്ധ്യക്കെതിരെ പരാതി നല്‍കി.
ഈ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ധനബാലന്റെ പരിചയത്തിലുളള മറ്റൊരാള്‍ക്ക് സന്ധ്യയുടെ വിവാഹാലോചന വന്നത്. ബ്രോക്കര്‍ യുവതിയുടെ ഫോട്ടോ കാണിച്ചപ്പോള്‍ തന്നെ സന്ധ്യയാണെന്ന് ധനബാലന്‍ തിരിച്ചറിയുകയും തട്ടിപ്പ് സംഘത്തെ പൂട്ടാനുളള തന്ത്രമൊരുക്കുകയുമായിരുന്നു.
വിവാഹത്തിന് താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചത് വഴി സന്ധ്യ അടക്കം നാലുപേര്‍ നാമക്കലിലെ തിരുച്ചങ്ങോട്ടേക്ക് വന്നു. തുടര്‍ന്ന് സംഘം കാറില്‍നിന്ന് ഇറങ്ങിയതിന് പിന്നാലെ ധനബാലനും കൂട്ടരും ഇവരെ പിടികൂടുകയായിരുന്നു.



