പത്ത് മാസം പ്രായമായ കുട്ടിയുടെ അച്ഛന്‍ ഫെയ്സ്ബുക്കില്‍ സ്വയം പരിചയപ്പെടുത്തുന്നത് ‘ഉണ്ണിമോന്‍’ എന്ന്; സോഷ്യല്‍ മീഡിയകളിലൂടെ സ്ത്രീകളെ വലയിലാക്കി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കും; സ്വർണ്ണവും പണവും കൈക്കലാക്കിയ ശേഷം കൈയൊഴിയും; അറസ്റ്റിന് പിന്നാലെ സ്റ്റേഷനിലെത്തുന്നത് നിരവധി സ്‌ത്രീകള്‍
സ്വന്തം ലേഖിക
തൃശൂര്‍: സോഷ്യല്‍ മീഡിയകളിലൂടെ സ്ത്രീകളെ വലയിലാക്കി
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണവും സ്വര്‍ണാഭരണങ്ങളും കവരുന്ന യുവാവ് അറസ്റ്റില്‍.
ഇടുക്കി കാഞ്ചിയാര്‍ വെള്ളിലാംകണ്ടം ചിറയില്‍ വീട്ടില്‍ ഷിനോജ് (35) ആണ് പിടിയിലായത്.
വിവാഹമോചിതനായ ഷിനോജിന് പത്ത് മാസം പ്രായമായ ഒരു കുട്ടിയുണ്ട്. ഫെയ്സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെയാണ് ഇയാള്‍ സ്ത്രീകളെ വലയിലാക്കിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരുണ്‍ ശശി എന്ന പേരാണ് ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നല്‍കിയിരിക്കുന്നത്. പരിചയപ്പെടുന്ന സ്ത്രീകളോട് ഉണ്ണിമോന്‍ എന്ന് വിളിക്കാന്‍ പറയും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും പറഞ്ഞാണ് ഇയാള്‍ സ്ത്രീകളെ വലയിലാക്കിയിരുന്നത്. ശേഷം അവരെ നേരില്‍ കാണുകയും, അടുത്തിടപഴകുകയും ചെയ്യും. വിവാഹത്തിന് തീയതി നിശ്ചയിച്ചതായി യുവതികളുടെ ബന്ധുക്കളെ അറിയിക്കും. ശേഷം യുവതികളെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും സ്വര്‍ണവും പണവും കവര്‍ന്ന ശേഷം ഉപേക്ഷിക്കുകയുമാണ് ഇയാളുടെ രീതി.
നിരവധി സ്ത്രീകളാണ് ഇയാളുടെ കെണിയില്‍പ്പെട്ടത്. തൃശൂര്‍ സ്വദേശിനിക്ക് വിവാഹം വാഗ്ദാനം നല്‍കി, അവരുടെ പേരിലുള്ള വണ്ടി ഉപയോഗിച്ചുവരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പാലക്കാട് സ്വദേശിനിയെ ഗുരുവായൂരില്‍വെച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തൃശൂരില്‍ വിളിച്ചുവരുത്തി. അന്ന് ലോഡ്ജില്‍വെച്ച് പീഡിപ്പിച്ചു. പിറ്റേന്ന് ബസ് സ്റ്റാന്‍ഡിന് സമീപം യുവതിയെ നിര്‍ത്തി മുങ്ങുകയായിരുന്നു.ഇതോടെ ഈ സ്ത്രീ പരാതി നല്‍കി.
ഷിനോജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി സ്ത്രീകളാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി വിളിക്കുന്നത്.