ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രമേഷിന് രാജ്യത്താകെ വിദ്യാസമ്പന്നരായ പതിനെട്ട് ഭാര്യമാര്‍; വിവാഹ തട്ടിപ്പിന് ഇരയായവരില്‍ മലയാളിയും; പറ്റിക്കപ്പെട്ടവരില്‍ കൂടുതലും ഡോക്ടര്‍മാർ; വശത്താക്കിയത് ഒറ്റക്കാര്യം പറഞ്ഞ്…
സ്വന്തം ലേഖിക
ഭുവനേശ്വര്‍: രാജ്യത്ത് പല സംസ്ഥാനങ്ങളില്‍ നിന്നായി പതിനെട്ട് സ്ത്രീകളെ വിവാഹം ചെയ്ത അറുപത്തിയഞ്ചുകാരനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
ഒഡീഷ സ്വദേശി രമേഷ് സ്വയ്ന്‍ കേരളത്തിലും വിവാഹത്തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ഭുവനേശ്വര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഉമാശങ്കര്‍ ഡാഷ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്‍പ് കൊച്ചിയില്‍ ഒരു തട്ടിപ്പു കേസില്‍ ഇയാള്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ തുടര്‍ന്ന് കേരളത്തില്‍ തട്ടിപ്പിനിരയായ യുവതിയുടെ സഹോദരന്‍ വിളിച്ചുവെന്നും, പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇയാളുടെ പതിനെട്ടു ഭാര്യമാരില്‍ പതിനാറ് പേരും ഒഡീഷയ്ക്കു പുറത്തു നിന്നുള്ളവരാണ്. പറ്റിക്കപ്പെട്ടവരില്‍ കൂടുതലും ഡോക്ടര്‍മാരാണ്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് അസി. കമന്‍ഡാന്റ്, ഇന്‍ഷുറന്‍സ് കമ്പനിയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, സുപ്രീംകോടതി അഭിഭാഷക എന്നിവരും ഉള്‍പ്പെടുന്നു.
ഡല്‍ഹിയില്‍ നിന്നുള്ള ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. 1982 മുതലാണ് പ്രതി വിവാഹത്തട്ടിപ്പ് നടത്തിയത്.
അസമില്‍ നിന്നുള്ള ഡോക്ടറില്‍ നിന്ന് 23 ലക്ഷം രൂപയാണ് രമേഷ് തട്ടിയെടുത്തത്. ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് പ്രതിയുടെ വിദ്യാഭ്യാസ യോഗ്യത. ഡോക്ടറാണെന്നും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനാണെന്നുമൊക്കെയാണ് ഇയാള്‍ പലരോടും പറഞ്ഞത്.