വിവാഹിതനാണെന്ന വിവരം മറച്ചു വച്ച് പാലാ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചു; യുവതിയുടെ 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ; വിദേശത്ത് ജോലി വാഗ്ദാനം നൽകി നിരവധിയാളുകളെ വഞ്ചിച്ച കേസിലും പ്രതിയാണിയാൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലാ: വിവാഹിതനാണെന്ന വിവരം മറച്ചു വച്ച് പാലാ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് യുവതിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്ത പാലാ പോണാട് കരിങ്ങാട്ട് രാജേഷിനെ (49) പൊലീസ് അറസ്റ്റ് ചെയ്തു.

വിദേശത്ത് ജോലി വാഗ്ദാനം നൽകി നിരവധി പേരെ വഞ്ചിച്ച കേസിൽ കാസർഗോഡ്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. പ്രതിയെ ചോദ്യം ചെയ്തതിൽ താൻ നിരവധി ആളുകളിൽ നിന്നും വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരൂരിൽ ചിട്ടി കമ്പനി നടത്തിയിരുന്ന പ്രതിയുടെ സ്ഥാപനത്തിൽ അഞ്ചുവർഷം മുമ്പ് ഭർത്താവ് മരിച്ച പൈക സ്വദേശിനിയായ യുവതി 2020 ജൂലൈ മാസത്തിൽ ജോലിക്കായി പ്രവേശിക്കുകയായിരുന്നു. മാതാപിതാക്കൾ മരിച്ചു പോയതാണെന്നും വിവാഹമോചിതനാണെന്നും യുവതിയെ ധരിപ്പിച്ച് അടുപ്പത്തിലായ പ്രതി 2021 ഓഗസ്റ്റ് 17ന് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ മാതാപിതാക്കളുടെ അനുവാദത്തോടെ രജിസ്റ്റർ വിവാഹം ചെയ്തു.

പിന്നീട് യുവതിയുടെ സഹോദരന് ഷെയർ നൽകുന്ന ആവശ്യത്തിനായി രാജേഷിന്റെ നിർദേശപ്രകാരം യുവതിയുടെ അമ്മയുടെ പേരിലുള്ള സ്ഥലം പണയപ്പെടുത്തുവാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് അമ്മയുമായി കെ.എസ്.എഫ്.ഇ എലിക്കുളം ബ്രാഞ്ചിലെത്തിയ രാജേഷ് കെ.എസ്.എഫ്.ഇ യിൽ തനിക്കുണ്ടായിരുന്ന ചിട്ടിയുടെ ജാമ്യപേപ്പറിൽ അമ്മയെക്കൊണ്ട് ഒപ്പിടുവിച്ച് വിശ്വാസ വഞ്ചന നടത്തി 20 ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്കു മാറ്റിയെടുക്കുകയായിരുന്നു. പിന്നീട് രാജേഷ് അവിടെ നിന്നും മുങ്ങി.

വഞ്ചിക്കപ്പെട്ടതറിഞ്ഞ് യുവതി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പയ്ക്ക് പരാതി നൽകി. പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ ഒളിവിൽ പോയ രാജേഷിനെ കൂവപ്പള്ളിയിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.